Source :- SIRAJLIVE NEWS
ആലപ്പുഴ | കരുവാറ്റ ലീഡിങ് ചാനലില്‍ നടന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി കണ്ടുമടങ്ങിയ രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. തൃക്കുന്നപ്പുഴ പല്ലന പാനൂര്‍ മഞ്ചാടിത്തറയില്‍ സുരേഷ് (45), മുളക്കത്തറ പ്രകാശന്‍ (65) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.45-ഓടെ തീരദേശ റെയില്‍വേ പാതയില്‍ കരുവാറ്റ വച്ചായിരുന്നു സംഭവം.
മൃതദേഹങ്ങള്‍ ഹരിപ്പാട് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് പോലീസും നാട്ടുകാരും തേിരച്ചില്‍ നടത്തിയെങ്കിലും മറ്റാരെങ്കിലും അരെയും കണ്ടെത്താനായില്ല.
Content Highlights: Two men died after being hit by a train at Karuvatta in Haripad while returning from watching the Champions Boat League boat race. The deceased were identified as Suresh and Prakashan. Bodies were moved to Haripad Government Hospital, and police conducted searches to rule out other victims.




