Source :- SIRAJLIVE NEWS
ഇടുക്കി | ഇരട്ട കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. അടിമാലി ഒഴുവത്തടത്ത് വലിയകാട്ടില്‍ അഫ്‌സല്‍ – സാന്ദ്ര ദമ്പദികളുടെ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികളായ ഇഹാന്‍, റിഹാന്‍ എന്നിവരാണ് മരിച്ചത്. കുട്ടികള്‍ പെയിന്റിന് ചേര്‍ക്കുന്ന തിന്നര്‍ കുടിച്ചെന്നാണ് പിതാവ് അഫ്സല്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തില്ല. കുട്ടികളുടെ മരണം കൊലപാതകമെന്ന് സംശയമുണ്ട്.
ഒരാള്‍ അടിമാലി താലൂക്ക് ആശുപത്രിയിലും, ഒരാള്‍ അടിമാലി സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. അവശനിലയില്‍ അഫ്സലാണ് കുഞ്ഞുങ്ങളെ ആശുപത്രിയില്‍ എത്തിച്ചത്. ദമ്പതികള്‍ തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ ഉള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഒരു വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ എങ്ങനെയാണ് തിന്നര്‍ കുടിച്ചതെന്നാണ് പോലീസിന് സംശയം. വീട്ടാവശ്യത്തിന് വീട്ടില്‍ സൂക്ഷിച്ച തിന്നര്‍ എടുത്ത് കുടിച്ചുവെന്നാണ് മൊഴിയെങ്കിലും ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയാലേ മരണകാരണം വ്യക്തമാകൂ.
Content Highlights:
One-year-old twin toddlers died under mysterious circumstances in Adimali, Idukki. The father claimed the children consumed paint thinner, but police suspect foul play. Authorities are currently questioning the parents, citing ongoing family disputes and suspicious circumstances.




