Home rss national malayalam പുതിയ വാർത്ത ഉമ്മര്‍ ഫൈസിക്കെതിരായ സൈബര്‍ അധിക്ഷേപം അവസാനിപ്പിക്കണം: സി പി എം

ഉമ്മര്‍ ഫൈസിക്കെതിരായ സൈബര്‍ അധിക്ഷേപം അവസാനിപ്പിക്കണം: സി പി എം

5
0

Source :- SIRAJLIVE NEWS

മലപ്പുറം | സി പി എം സംഘടിപ്പിച്ച വഖ്ഫ് സെമിനാറില്‍ പങ്കെടുത്ത് അഭിപ്രായം പറഞ്ഞതിന് മുക്കം ഉമ്മര്‍ ഫൈസിക്കെതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കണമെന്ന് സി പി എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ‘വഖ്ഫ് നിയമവും യു ഡി എഫ് കീഴടങ്ങലും’ എന്ന സെമിനാറില്‍ നിയമഭേദഗതിയില്‍ എല്‍ ഡി എഫ്, യു ഡി എഫ് സര്‍ക്കാരുകള്‍ തമ്മിലുള്ള നിലപാടുകളിലെ വ്യത്യാസമാണ് ഉമ്മര്‍ ഫൈസി പരാമര്‍ശിച്ചത്.

രണ്ട് അമുസ്‌ലിംകളെ നിയമിക്കാതെ ഒഴിച്ചിട്ട എല്‍ ഡി എഫ് സര്‍ക്കാര്‍ നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ നിലവിലുള്ള യു ഡി എഫ് സര്‍ക്കാര്‍ മുസ്‌ലിം സമുദായത്തിന് ഹിതകരമായ നിലപാടല്ല സ്വീകരിച്ചതെന്നും വ്യക്തമാക്കി. നിലപാട് പറയുന്നതിന്റെ പേരില്‍ സമൂഹം അംഗീകരിക്കുന്ന വ്യക്തിത്വങ്ങളെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കാന്‍ ലീഗ്, കോണ്‍ഗ്രസ്സ് നേതൃത്വങ്ങള്‍ ഇടപെടണം. നൗഷാദലി എം എല്‍ എയും ഇക്കാര്യത്തില്‍ നടത്തിയ അധിക്ഷേപകരമായ പരമാര്‍ശങ്ങള്‍ പിന്‍വലിക്കണം.

വടകര മാടാക്കരയില്‍ പള്ളിയില്‍ പോലീസ് നടത്തിയ അതിക്രമത്തില്‍ ഇത്തരക്കാര്‍ ഒരു അഭിപ്രായവും ഇതുവരെ പറഞ്ഞിട്ടില്ല. പോലീസ് പള്ളിയില്‍ കയറിയതു സംബന്ധിച്ച് എന്താണ് നിലപാടെന്ന് ഇത്തരക്കാര്‍ വ്യക്തമാക്കണമെന്നും സി പി എം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Content Highlights:
CPM has officially called for an immediate end to the cyber attacks directed against Samastha leader Ummar Faizy Mukkam. The party emphasized that personal vilification and online harassment have no place in political discourse. They urged the public and party supporters to maintain constructive dialogue.