Home rss business malayalam എസ്‌ഐആർ വിഷയത്തിൽ വിജയിയുടെ നിലപാടിൽ വൈരുധ്യമെന്ന് വിമർശനം; ടിവികെയ്ക്കെതിരെ ഇന്ത്യാ മുന്നണി

എസ്‌ഐആർ വിഷയത്തിൽ വിജയിയുടെ നിലപാടിൽ വൈരുധ്യമെന്ന് വിമർശനം; ടിവികെയ്ക്കെതിരെ ഇന്ത്യാ മുന്നണി

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

എസ്‌ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തമിഴക വെട്രി കഴകം (ടിവികെ) സ്വീകരിക്കുന്ന നിലപാടുകളിൽ വൈരുധ്യമുണ്ടെന്ന വിമർശനം ശക്തമാകുന്നു. എസ്‌ഐആറിനെ എതിർക്കുന്നുവെന്ന് പ്രഖ്യാപിക്കുമ്പോഴും പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും അടിച്ചമർത്തൽ നടപടികളെ ചെറുക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നാണ് ഇന്ത്യാ മുന്നണിയിലെ പാർട്ടികളുടെ ആരോപണം. വിഷയത്തിൽ ടിവികെ അധ്യക്ഷൻ വിജയ് പരസ്യമായി നിലപാട് വ്യക്തമാക്കാൻ മടിക്കുന്നത് പാർട്ടി പ്രവർത്തകർക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നാണ് വിമർശനം.

രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്നതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം വഷളാക്കാതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് വിജയ് സ്വീകരിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. കോൺഗ്രസിന്റെ സമ്മർദത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ നടന്ന ഇന്ത്യാ മുന്നണി യോഗത്തിൽ ടിവികെ പങ്കെടുത്തിരുന്നു. തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിലേക്ക് പ്രതിനിധിയെ അയച്ചെങ്കിലും പ്രവർത്തകരുടെ പങ്കാളിത്തം കുറവായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

പ്രതിപക്ഷം വിളിച്ചുചേർത്ത ചില യോഗങ്ങളിൽ നിന്ന് വിട്ടുനിന്ന ടിവികെ, ഡൽഹിയിൽ നടക്കുന്ന കേന്ദ്രസർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ നിന്നും അകലം പാലിക്കുകയാണെന്നാണ് വിമർശനം. അതേസമയം, വോട്ട് ചോർച്ച ആരോപണം ഉയർന്ന സംസ്ഥാനങ്ങളിലെ നിയമസഭകൾ പിരിച്ചുവിടണമെന്ന ഇന്ത്യാ മുന്നണിയുടെ ആവശ്യത്തോടും ടിവികെ വിയോജിപ്പ് പ്രകടിപ്പിച്ചു.

കോൺഗ്രസ് ഏകപക്ഷീയമായാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്നാണ് ടിവികെ നേതാക്കളുടെ നിലപാട്. ഇത്തരം തീരുമാനങ്ങൾ തമിഴ്‌നാട് സർക്കാരിനെയും ബാധിക്കില്ലേയെന്നും അവർ ചോദിക്കുന്നു. എസ്‌ഐആർ വിഷയത്തിലും പ്രതിപക്ഷ ഐക്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിജയ് വ്യക്തമായ നിലപാട് സ്വീകരിക്കാത്തത് തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചർച്ചയാകുകയാണ്.