Source :- SIRAJLIVE NEWS
ടെക്‌സാസ് | ലോകകപ്പ് ഫുട്‌ബോളില്‍ ഐവറി കോസ്റ്റ് ഭീഷണിയെ മറികടന്ന് നോര്‍വെയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് നോര്‍വെ വിജയതീരമണഞ്ഞത്.
ആവേശകരമായ മത്സരത്തില്‍ നോര്‍വെയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 39-ാം മിനുട്ടില്‍ അന്റോണിയോ നുസയാണ് ടീമിനായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ അമാഡ് ഡയല്ലോയിലൂടെ ഐവറി കോസ്റ്റ് സമനില കണ്ടെത്തി.
പൂര്‍ണസമയം അവസാനിക്കാന്‍ നാല് മിനുട്ട് മാത്രം ശേഷിക്കേ എര്‍ലിംഗ് ഹാളണ്ട് നോര്‍വേക്കായി വിജയഗോള്‍ നേടി.
Content Highlights:
Norway advanced to the pre-quarterfinals after defeating Ivory Coast in a crucial match. The victory marks a significant milestone for the team in the tournament. Fans celebrated the thrilling performance that secured their spot in the next round.




