Home rss national malayalam പുതിയ വാർത്ത ഓണാഘോഷത്തിനിടെ അക്രമം തടയാന്‍ ശ്രമിച്ച പോലീസിനെ ഇടിവള കൊണ്ട് ആക്രമിച്ച കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍

ഓണാഘോഷത്തിനിടെ അക്രമം തടയാന്‍ ശ്രമിച്ച പോലീസിനെ ഇടിവള കൊണ്ട് ആക്രമിച്ച കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍

5
0

Source :- SIRAJLIVE NEWS

പന്തളം |  പന്തളത്ത് പോലിസിനെ ആക്രമിച്ച കേസില്‍ മുന്നു പേര്‍ അറസ്റ്റില്‍. പന്തളം ചേരിക്കല്‍ മുപ്പത്താറുവിളയില്‍ വീട്ടില്‍ നിഖില്‍ (25), പത്തനംതിട്ട വള്ളിക്കോട് നരിയാപുരം വയലാ കടവ് വിളയില്‍ പുത്തന്‍വീട്ടില്‍ അനീഷ് ഗോപാലകൃഷ്ണന്‍(25) , പന്തളം വിജയപുരം തെക്കേ ചെരുവില്‍ ചെന്നേലില്‍ വീട്ടില്‍ പ്രമോദ് മുരളി(24) എന്നിവരെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 27ന് പന്തളം വിജയപുരത്ത് നടന്ന ഓണാഘോഷ പരിപാടിയിലായിരുന്നു മദ്യപിച്ച് ഇവര്‍ അക്രമം നടത്തിയത്. അക്രമം തടയാന്‍ ശ്രമിച്ച പന്തളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ഇവര്‍ ഇടിവള കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. എസ് ഐമാരായ വിനോദ് കുമാര്‍ സി വി, ബിജു, എ എസ് ഐ സഞ്ജയന്‍, എസ് സി പി ഒമാരായ അന്‍വര്‍ഷ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Content Highlights: Pantalam police arrested three youth for attacking police officers during an Onam celebration event. Sub inspectors and officers were injured after the intoxicated suspects assaulted them using brass knuckles while attempting to stop the violence. The arrested individuals were remanded by the court.