Source :- SIRAJLIVE NEWS
മലപ്പുറം | വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി.വണ്ടൂർ കാപ്പിൽ പാറശ്ശേരി സ്വദേശിനി ഫസീല(38)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് കുന്നുമ്മൽ റഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചക്ക് റഷീദ് വീട്ടിലെത്തിയപ്പോള്‍ കറിയുണ്ടാക്കിയില്ലെന്ന് പറഞ്ഞ് ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കം രൂക്ഷമായതോടെ റഷീദ് കത്തിയെടുത്ത ഫസീലയെ കുത്തുകയായായിരുന്നു. സാരമായി പരുക്കേറ്റ ഫസീലെയെ ഉടന്‍ തന്നെ വണ്ടൂരില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റഷീദ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്നും സംഭവ സമയവും ഇദ്ദേഹം മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. റഷീദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
Content Highlights: A 38-year-old woman named Phaseela was stabbed to death by her husband Rasheed in Wandoor Malappuram following a dispute over food. Although Phaseela was rushed to the hospital, her life could not be saved. Police arrested Rasheed who was allegedly intoxicated during the incident.




