Home rss national malayalam പുതിയ വാർത്ത കാനഡയിൽ ജി ആർ ഐ ഇന്റേൺഷിപ്പ്

കാനഡയിൽ ജി ആർ ഐ ഇന്റേൺഷിപ്പ്

4
0

Source :- SIRAJLIVE NEWS

ഐ സി ടി ഇ – മിടാക്സ് ഗ്ലോബാലിങ്ക് റിസർച്ച് ഇന്റേൺഷിപ്പിന് (ജി ആർ ഐ) അപേക്ഷ ക്ഷണിച്ചു. ബി ടെക്, ഇന്റഗ്രേറ്റഡ് പി ജി വിദ്യാർഥികൾക്ക് കാനഡയിലെ വിവിധ സർവകലാശാലകളിലും അക്കാദമിക് സ്ഥാപനങ്ങളിലും 12 ആഴ്ചത്തെ ഇന്റേൺഷിപ്പിന് അവസരമൊരുക്കുന്ന പദ്ധതിയാണ് ജി ആർ ഐ. ഇന്റേൺഷിപ്പിന്റെ ഭാഗമായി യാത്ര, താമസം, ഭക്ഷണം ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും സ്‌റ്റൈപെൻഡും ലഭിക്കും. ഇന്ത്യയിൽ നിന്ന് 300 വിദ്യാർഥികൾക്കാണ് അവസരം. സെപ്തംബർ 16 വരെ അപേക്ഷിക്കാം.

യോഗ്യത

എൻജിനീയറിംഗ്, ടെക്നോളജി വിഷയങ്ങളിൽ എ ഐ സി ടി ഇ അംഗീകൃത കോളജുകളിൽ യു ജി അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് പി ജി പ്രോഗ്രാമിൽ പഠിക്കുന്നവരാകണം.

പ്രോഗ്രാം രണ്ട് വർഷം പൂർത്തിയാക്കിയവരോ നിലവിൽ രണ്ടാം വർഷം പഠിക്കുന്നവരോ ആകണം.
കുറഞ്ഞത് 70 ശതമാനം ക്യുമുലേറ്റീവ് ഗ്രേഡ് വേണം. അംഗീകൃത കോളജുകളുടെ പട്ടിക വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യമുണ്ടാകണം.

2028 ജനുവരി വരെയെങ്കിലും കാലാവധി ഉള്ള പാസ്സ്പോർട്ട് ഉണ്ടാകണം.

അപേക്ഷകർക്ക് പഠിക്കുന്ന അല്ലെങ്കിൽ പഠിച്ച സ്ഥാപനത്തിലെ ഒരു പ്രൊഫസറുടെ റഫറൽ കത്ത് വേണം. ബയോഡേറ്റ, അക്കാദമിക് ട്രാൻസ്‌ക്രിപ്റ്റുകൾ തുടങ്ങിയവയും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
വിവരങ്ങൾക്ക് https://www.mitacs.ca/our-programs/globalink-research-internship-students സന്ദർശിക്കാം.

തിരഞ്ഞെടുപ്പ്

കാനഡയിലെ സർവകലാശാലകളിൽ നടത്തുന്ന ഗവേഷണ പ്രൊജക്ടുകളിൽ മൂന്ന് എണ്ണം തിരഞ്ഞെടുക്കണം.
പരമാവധി പത്ത് പ്രൊജക്ടുകൾ വരെ തിരഞ്ഞെടുക്കാം. അക്കാദമിക് പശ്ചാത്തലം, നൈപുണ്യം, ഗവേഷണ താത്പര്യം എന്നിവ തിരഞ്ഞെടുത്ത പ്രൊജക്ടുകളുമായി ചേരുന്നതാണോയെന്ന് അതത് പ്രഫസർമാർ പരിശോധിക്കും. തുടർന്ന് അഭിമുഖം നടത്തും.

2027 മേയ്- ജൂലൈ സമയത്താണ് ഇന്റേൺഷിപ്പ് ആരംഭിക്കുന്നത്.

Content Highlights:
AICTE and Mitacs invite applications for the Globalink Research Internship in Canada. The fully funded 12-week program is open to BTech and Integrated PG students with all expenses covered. Selected candidates receive travel, accommodation, food allowances, and stipend for summer 2027.