Home rss national malayalam പുതിയ വാർത്ത ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം; പ്രവാസികളെ സ്വാഗതം ചെയ്ത് ഇന്ത്യൻ എംബസി

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം; പ്രവാസികളെ സ്വാഗതം ചെയ്ത് ഇന്ത്യൻ എംബസി

3
0

Source :- SIRAJLIVE NEWS

റിയാദ് |ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം ആഗസ്റ്റ് 15-ന് രാവിലെ എട്ടു മണിക്ക് സഊദി തലസ്ഥനമായ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലുള്ള  ഇന്ത്യൻ എംബസി അങ്കണത്തിൽ നടക്കും. ചടങ്ങിൽ ദേശീയ പതാക ഉയർത്തലും  സന്ദേശവായനയും ഉണ്ടായിരിക്കും.

സഊദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റ വിപുൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയർത്തും. സഊദി അംബാസഡറായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പൊതുപരിപാടിയാണിത്. തുടർന്ന്  അംബാസഡർ  പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

എംബസിയിൽ നടക്കുന്ന  സ്വാതന്ത്ര്യദിന ചടങ്ങുകളിലേക്ക് മുഴുവൻ പ്രവാസികളെയും സുഹൃത്തുക്കളെയും എംബസി അധികൃതർ സ്വാഗതം ചെയ്തു. രാവിലെ 7.40 വരെ മാത്രമാണ് പ്രവേശനം അനുവദിക്കുക. ഇതിനായി ems.eoiriyadh.gov.in എന്ന ലിങ്കിൽ രജിസ്ട്രേഷൻ ചെയ്‌തിരിക്കണമെന്നും എംബസി അറിയിച്ചു.

Content Highlights:
The 80th Independence Day of India will be celebrated at the Indian Embassy in Riyadh on August 15. Newly appointed Indian Ambassador Vipul will hoist the national flag for his first public event. Embassy officials invited all expats to register online and attend the morning ceremony.