Home rss national malayalam പുതിയ വാർത്ത കിഫ്ബിയില്‍ സമഗ്ര പുനഃസംഘടന; വിദഗ്ധ സമിതി റിപ്പോര്‍ട്ടിനു മന്ത്രിസഭ അംഗീകാരം നല്‍കി

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടന; വിദഗ്ധ സമിതി റിപ്പോര്‍ട്ടിനു മന്ത്രിസഭ അംഗീകാരം നല്‍കി

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കിഫ്ബിയില്‍ സമഗ്ര പുനഃസംഘടന ശിപാര്‍ശ ചെയ്യുന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടിനു മന്ത്രിസഭ അംഗീകാരം നല്‍കി. കിഫ്ബി പ്രവര്‍ത്തനങ്ങള്‍ വിശദമായി പഠിച്ച റിപ്പോര്‍ട്ട് നാളെ നിയമസഭയില്‍ വയ്ക്കും.

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സുധാ പിള്ള അധ്യക്ഷയായ സമിതിയാണ് പഠനം നടത്തിയത്. ഫെഡറല്‍ ബാങ്ക് മുന്‍ എം ഡിയും സി ഇ ഒയുമായ ശ്യാം ശ്രീനിവാസന്‍, അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ നിലേഷ് വികംസി, ഇന്ത്യന്‍ അക്കൗണ്ട്സ് ആന്‍ഡ് ഓഡിറ്റ് മുന്‍ ഉദ്യോഗസ്ഥയും സി എ ജി മുന്‍ ഓഡിറ്റ് ബോര്‍ഡ് ഡയറക്ടറുമായ എച്ച് സുബ്ബലക്ഷ്മി, മുന്‍ കേന്ദ്ര റവന്യൂസെക്രട്ടറി തരുണ്‍ ബജാജ് എന്നിവരും ഉള്‍പ്പെട്ടതാണ് സമിതി.

ഇടതു സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ കിഫ്ബി ഒരു സമാന്തര സാമ്പത്തിക അധികാരകേന്ദ്രമായിമാറി എന്ന അഭിപ്രായമായിരുന്നു അന്നു പ്രതിപക്ഷത്തായിരുന്ന യു ഡി എഫിനുണ്ടായിരുന്നത്. വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ പുറത്തിറക്കിയ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവള പത്രത്തില്‍ കിഫ്ബി പുനഃസംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

കിഫ്ബിയുടെ നടത്തിപ്പിലും ധനവിനിയോഗത്തിലും ഗുരുതര വിമര്‍ശനമാണ് ധവളപത്രം ചൂണ്ടിക്കാട്ടിയത്. കിഫ്ബിയുടെ നിലവിലെ വായ്പാ ബാധ്യത ഏകദേശം 21,000 കോടിയാണ്. ഇനി ധനസഹായം നല്‍കേണ്ട പദ്ധതികള്‍ക്ക് 35,000 കോടിയിലധികം വേണം. കിഫ്ബിയുടെ അടിസ്ഥാന ആശയം ദുര്‍ബലമായെന്നും പദ്ധതികള്‍ക്ക് രാഷ്ട്രീയ മുന്‍ഗണന നല്‍കിയെന്നും വിമര്‍ശനമുണ്ട്. കിഫ്ബി വായ്പകള്‍ നിയന്ത്രിക്കണമെന്നും ധവളപത്രത്തില്‍ ശിപാര്‍ശയുണ്ടായിരുന്നു.

Content Highlights:
The Kerala Cabinet has approved the expert committee report led by Sudha Pillai recommending a major overhaul of KIFB. The detailed study on KIFB operations will be presented in the Legislative Assembly tomorrow. The report addresses KIFB’s current financial liabilities and overall restructuring.