Home rss business malayalam കുടുംബജീവിതത്തിനും മറ്റ് താൽപര്യങ്ങൾക്കും പ്രാധാന്യം; സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നു: ലെന

കുടുംബജീവിതത്തിനും മറ്റ് താൽപര്യങ്ങൾക്കും പ്രാധാന്യം; സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നു: ലെന

8
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് നടി ലെന. കുടുംബജീവിതത്തിനും എഴുത്തിനും സംരംഭകത്വത്തിനുമെല്ലാം സമയം കണ്ടെത്തേണ്ടതിനാൽ സിനിമയിൽ അമിതമായി ജോലിചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു. റെജിൻ എസ്. ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബൗമ’യെക്കുറിച്ച് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ലെന മനസുതുറന്നത്.

മുമ്പ് താൻ പൂർണമായും ജോലിയിൽ മാത്രം ശ്രദ്ധിച്ചിരുന്ന വ്യക്തിയായിരുന്നുവെന്ന് ലെന പറഞ്ഞു. അന്ന് മറ്റ് ഉത്തരവാദിത്തങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ കുടുംബജീവിതത്തിനൊപ്പം പുതിയ പുസ്തകങ്ങളുടെ രചനയും സംരംഭകത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമുണ്ട്. ജീവിതത്തിന് കൂടുതൽ മാനങ്ങളുണ്ടായതോടെ സിനിമകൾ തിരഞ്ഞെടുക്കുന്നതിലും ബോധപൂർവമായ തീരുമാനങ്ങൾ എടുക്കുകയാണെന്നും താരം വ്യക്തമാക്കി.

മലയാള സിനിമയിൽ ത്രില്ലർ ചിത്രങ്ങൾ തുടർച്ചയായി വന്നതോടെ പ്രേക്ഷകർക്ക് ആ ജോണർ മടുത്തിട്ടുണ്ടാകാമെന്നും ലെന അഭിപ്രായപ്പെട്ടു. ‘ബൗമ’യിൽ യാഥാർഥ്യത്തോടൊപ്പം സിനിമാറ്റിക് മുഹൂർത്തങ്ങളുമുണ്ട്. സാധാരണ സിനിമകളിൽ കാണാത്ത കാഴ്ചകളും വ്യത്യസ്തമായ കാസ്റ്റിങ്ങുമാണ് ചിത്രത്തിലേക്ക് ആകർഷിച്ചതെന്നും താരം പറഞ്ഞു.

സിനിമയിലെ തന്റെ 29–30 വർഷത്തെ കരിയറിനിടെ നടൻ വിനീതിനൊപ്പം അഭിനയിക്കാൻ ഇതുവരെ അവസരം ലഭിച്ചിരുന്നില്ലെന്നും ലെന പറഞ്ഞു. വിനീത് എക്കാലത്തും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അഭിനേതാവാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് മികച്ച അനുഭവമായിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും വൈകാരിക പ്രകടനങ്ങളിലും മികവുള്ള വ്യക്തിയാണ് വിനീതെന്നും നല്ല സഹനടനാണെന്നും ലെന കൂട്ടിച്ചേർത്തു.

മിസ്റ്ററി ത്രില്ലർ പ്രമേയത്തിൽ ഒരുങ്ങുന്ന ‘ബൗമ’യിൽ ദിലീഷ് പോത്തൻ, സാഗർ സൂര്യ, രേവതി, ജാഫർ ഇടുക്കി, മണിക്കുട്ടൻ, വിനീത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ക്രിസ്റ്റോ സേവ്യറാണ് സംഗീതം ഒരുക്കുന്നത്. അറ്റൂസ് ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശരൺ വേലായുധനാണ്. നവംബർ 12ന് ചിത്രം തിയേറ്ററുകളിലെത്തും.