Home rss national malayalam പുതിയ വാർത്ത കുവൈത്തിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനക്ക് കർശന നിയന്ത്രണം; 21 വയസ്സിന് താഴെ പ്രായമുള്ളവർക്ക് വിൽക്കരുത് 

കുവൈത്തിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനക്ക് കർശന നിയന്ത്രണം; 21 വയസ്സിന് താഴെ പ്രായമുള്ളവർക്ക് വിൽക്കരുത് 

6
0

Source :- SIRAJLIVE NEWS

കുവൈത്ത് സിറ്റി|കുവൈത്തിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രി ഡോക്ടർ അഹമ്മദ് അവാധിയുടെ ഉത്തരവ്. ഇതു പ്രകാരം 21 വയസ്സിന് താഴെ പ്രായമുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കുവൈത്തിൽ നിരോധിച്ചു. പുകയില, ഇ സിഗരറ്റ്,ഹീറ്റഡ്ടുബാകോ,നിക്കോട്ടിൻ പൗച്ചുകൾ തുടങ്ങിയവയുടെ വില്പനയും പ്രദർശനവും നിയന്ത്രിക്കുന്നതിനും പുതിയ നിയമത്തിൽ വ്യവസ്ഥ ഉണ്ട്.സ്കൂളുകൾ, സർവകലാശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ,യുവജന കേന്ദ്രങ്ങൾ, തുടങ്ങിയ സ്ഥലങ്ങളിൽ പുകയില നിക്കോട്ടിൻ ഉൽപന്നങ്ങൾ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും നിരോധനം നിലനിൽക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലും ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളതല്ല. അതോടൊപ്പം ജംഇയകളിലും സമാന്തര വിപണികളിലും പുകയില ഉത്പന്നങ്ങൾ തുറന്നുകാട്ടി പ്രദർശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

അധികൃതർ നിശ്ചയിച്ച പ്രത്യേക സ്ഥലങ്ങളിലും പ്രത്യേക വ്യവസ്ഥകൾ പാലിച്ചും മാത്രമേ ഇവ സൂക്ഷിക്കാനും വിൽപ്പന നടത്താനും പാടുള്ളൂ. കുട്ടികളെയും യുവാക്കളെയും ആകർഷിക്കുന്ന തരത്തിൽ പുകയില ഉത്പന്നങ്ങളുടെ രൂപകൽപ്പനകൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങൾ, ചിത്രങ്ങൾ, മിഠായികളുടെയോ പാനീയങ്ങളുടെയോ രൂപസാദൃശ്യമുള്ള പാക്കേജിങ് തുടങ്ങിയവ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ നിരോധന പരിധിയിൽ ഉൾപ്പെടുന്നതാണ്. കുട്ടികളെയും യുവാക്കളെയും ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിൽ നിന്ന് സംരക്ഷിക്കുകയാണ് പുതിയ നിയന്ത്രണങ്ങൾ വഴി ഗവൺമെന്റ്  ലക്ഷ്യമാക്കുന്നത്.

Content Highlights:
Kuwait Health Minister Dr Ahmad Al Awadhi issued an order banning tobacco sales to individuals under 21. The regulation limits the display and sale of e-cigarettes and nicotine products near schools. It also prohibits youth-targeted packaging like cartoon designs and candy flavors.