Source :- SIRAJLIVE NEWS
പാലക്കാട്| പാലക്കാട് വേലന്താവളത്ത് അഞ്ചാം ക്ലാസുകാരന്‍ പ്ലസ് ടു വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം. പാലക്കാട് വണ്ടിത്താവളം കെ കെ എം എച്ച് എസ് എസ് സ്‌കൂള്‍ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. തലക്ക് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്‌കൂളിനടുത്തുള്ള കടയില്‍ ഈ കുട്ടി മറ്റൊരു കുട്ടിയുമായി മിഠായി വാങ്ങാന്‍ പേയതാണ്. കൂടെ വന്ന കുട്ടി കടയുടെ മുകളിലേക്ക് ഒരു കല്ലെറിഞ്ഞു. ആ കല്ല് ആരുടെയോ ദേഹത്ത് തട്ടി. അത് ചോദ്യം ചെയ്തുകൊണ്ടാണ് ഈ കുട്ടിയെ പ്ലസ് ടു വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചത്. മൂന്ന് പ്ലസ് ടു വിദ്യാര്‍ഥികളാണ് മര്‍ദ്ദിച്ചത്.
തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്കും പോലീസിനും പരാതി നല്‍കി. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല. പരാതി ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് രക്ഷിതാക്കള്‍ പറഞ്ഞു.
Content Highlights:
A class 5 student of KKM HSS Vandithavalam was brutally assaulted by three plus two students in Palakkad. The child suffered severe head injuries and is undergoing treatment at Thrissur Medical College. Parents alleged that the police tried to compromise the case instead of taking action.




