Source :- SIRAJLIVE NEWS
കോഴിക്കോട് | കര്‍ണാടകയില്‍ കെ എസ് ആര്‍ ടി സി ബസ് അപകടത്തില്‍ മരിച്ച കോഴിക്കോട് വെള്ളയില്‍ സ്വദേശിയായ ഡ്രൈവര്‍ മിഥിലേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് മൃതദേഹം എത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് കര്‍ണാടകയിലെ ബിഡതിക്ക് സമീപം മൈസൂര്‍-ബെംഗളൂരു അതിവേഗ ഹൈവേയിലായിരുന്നു അപകടം. കോഴിക്കോട് നിന്ന് പുറപ്പെട്ട കെ എസ് ആര്‍ ടി സി ബസ് ബിഡതിക്ക് സമീപമെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് റോഡരികിലെ സൂചനാ ബോര്‍ഡില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് തലകീഴായി മറിഞ്ഞു.
അപകടത്തില്‍ ബസ് ഡ്രൈവര്‍ മിഥിലേഷ്, കണ്ടക്ടര്‍ അരുണ്‍ എന്നിവര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.
Content Highlights:
The body of Mithilesh, who tragically lost his life in a KSRTC bus accident in Karnataka, has been brought back to his hometown. Authorities completed necessary procedures before transferring the body. Family members and locals gathered to pay their final respects to the deceased passenger.




