Home BUSINESS NEWS MALYALAM കേന്ദ്രത്തിന്റെ ടെലിഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി

കേന്ദ്രത്തിന്റെ ടെലിഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

നീറ്റ് പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി ടെലിഗ്രാമിന് ഏർപ്പെടുത്തിയ അഞ്ചു ദിവസത്തെ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവെച്ചു. പരീക്ഷാ പേപ്പർ ചോർച്ച, പ്ലാറ്റ്‌ഫോമിന്റെ ദുരുപയോഗം തുടങ്ങിയ ഭീഷണികൾ തടയുന്നതിന് ഈ നടപടി അനിവാര്യമാണെന്ന കേന്ദ്ര സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. കേസിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

അടിയന്തര സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ടെലിഗ്രാം താൽക്കാലികമായി നിരോധിച്ച സർക്കാർ നടപടി നിയമപരമായി നിലനിൽക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഐടി നിയമത്തിലെ സെക്ഷൻ 69എ പ്രകാരമുള്ള കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് വ്യക്തമാക്കിയ കോടതി, ലഭ്യമായതിൽ വെച്ച് ഏറ്റവും കുറഞ്ഞ നിയന്ത്രണ മാർഗ്ഗമാണ് സർക്കാർ സ്വീകരിച്ചതെന്നും വിലയിരുത്തി. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ സർക്കാർ നിരത്തിയ കാരണങ്ങൾ പര്യാപ്തമാണെന്നും കോടതി വ്യക്തമാക്കി.

ഈ ഉത്തരവ് തിടുക്കത്തിൽ എടുത്ത തീരുമാനമല്ലെന്നും കൃത്യമായ കാരണങ്ങളോടെയുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവര സാങ്കേതിക നിയമത്തിന്റെ പരിധിയിൽ നിന്ന് ടെലിഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളെ ഒഴിവാക്കണമെന്ന വാദം കോടതി തള്ളി. നിരോധനത്തിനുള്ള കാരണങ്ങൾ വെളിപ്പെടുത്തിയില്ലെന്ന തരത്തിൽ ഉയർന്ന എതിർപ്പുകളെ തള്ളിക്കളഞ്ഞ കോടതി, പരീക്ഷ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ സർക്കാരിന് പൂർണ്ണ അവകാശമുണ്ടെന്നും വിധിയിലൂടെ വ്യക്തമാക്കി.