Home LATEST NEWS malyalam പുതിയ വാർത്ത കോട്ടയത്ത് കെ എസ് ആര്‍ ടി സി ബസിന് മുന്നില്‍ ചാടിയ യുവാവ് മരിച്ചു

കോട്ടയത്ത് കെ എസ് ആര്‍ ടി സി ബസിന് മുന്നില്‍ ചാടിയ യുവാവ് മരിച്ചു

3
0

Source :- SIRAJLIVE NEWS

പൊന്‍കുന്നം| കോട്ടയത്ത് കെ എസ് ആര്‍ ടി സി ബസിന് മുന്നില്‍ ചാടിയ യുവാവ് മരിച്ചു. ദേശീയ പാതയില്‍ വാഴൂര്‍ പത്തൊന്‍പതാം മൈലിനു സമീപം പകല്‍ ഒന്നേമുക്കാലിനാണ് സംഭവം. പൊന്‍കുന്നം ഭാഗത്തുനിന്നും നടന്നുവന്ന ഇയാള്‍ ബസിന് മുമ്പിലേയ്ക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബസിന്റെ അടിയിലേയ്ക്ക് വീണ ഇയാളുടെ തലയിലൂടെ ചക്രം കയറിയിറങ്ങുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും ലഭിച്ച ആധാര്‍ കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

Content Highlights:
A young man died after jumping in front of a moving KSRTC bus near Vazhoor in Kottayam district. The tragic incident occurred on the national highway around 1:45 PM. Local police identified the deceased individual using the Aadhaar card recovered from his possession.