Source :- SIRAJLIVE NEWS
കൊയിലാണ്ടി | ഖത്വര്‍ കെ എം സി സി ഓഫീസിലെ സ്ട്രോങ് റൂം കുത്തിത്തുറന്ന് എട്ട് കോടി രൂപയോളം മോഷ്ടിച്ച കേസിലെ പിടികിട്ടാനുള്ള നാല് പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഷാജഹാന് എന്ന ബോംബെ ഷാജി, കുന്നുമ്മല്‍ ഹസ്സന് എന്ന അസൈനാര്‍, കുന്നുമ്മല്‍ അബ്ദുല്‍ റസാഖ്, പറയാറില്‍ അബ്ദുല്‍ നിസാര്‍ എന്നിവര്‍ക്കെതിരെയാണ് കേസന്വേഷിക്കുന്ന കൊയിലാണ്ടി പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
2025 സെപ്തംബര്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം. ഖത്വറിലെ അല്‍ തുമാമ എന്ന സ്ഥലത്തെ കെ എം സി സിയുടെ ഓഫീസിലെ സ്ട്രോങ് റൂമിന്റെ പൂട്ട് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കുകയും 31 ലക്ഷം റിയാല്‍ (എട്ട് കോടി ആറ് ലക്ഷത്തോളം) ഇന്ത്യന്‍ രൂപയാണ് കവരുകയുമായിരുന്നു.
കേസില്‍ ആറ് പ്രതികളാണുള്ളത്. ഇതില്‍ ബാലകൃഷ്ണന് നേരത്തെ കീഴടങ്ങിയിരുന്നു. ഖത്വറില്‍ ജോലിക്കെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയി ഭീഷണിപ്പെടുത്തി കെ എം സി സി ഓഫീസിലെ മോഷണത്തില്‍ സഹായിയായി ഉപയോഗിച്ചതാണെന്നാണ് ബാലകൃഷ്ണന് പോലീസിനു നല്കിയ മൊഴി.
Content Highlights: A lookout circular has been issued for four accused involved in the robbery at the Qatar KMCC office. Qatar police have intensified their search to track down the suspects. Further investigation into the theft is currently underway by authorities.




