Home rss national malayalam പുതിയ വാർത്ത ഗസ്സയിലെ കൂട്ട സംസ്‌കാരം: 75 മൃതദേഹങ്ങള്‍ സംസ്‌കരിച്ചെങ്കിലും ആയിരക്കണക്കിനാളുകളെ കാണാതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

ഗസ്സയിലെ കൂട്ട സംസ്‌കാരം: 75 മൃതദേഹങ്ങള്‍ സംസ്‌കരിച്ചെങ്കിലും ആയിരക്കണക്കിനാളുകളെ കാണാതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

5
0

Source :- SIRAJLIVE NEWS

ലണ്ടന്‍ | ഗസ്സ സിറ്റിയിലെ അല്‍ ദരാജ് പ്രദേശത്ത് ഇസ്രായേല്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്ത 75 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചെങ്കിലും 8,000ത്തോളം മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

2023 ഒക്ടോബര്‍ മുതല്‍ ഇസ്‌റാഈല്‍ ഏര്‍പ്പെടുത്തിയ ഉപരോധവും തുടരുന്ന ബോംബാക്രമണങ്ങളും കാരണം മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ആവശ്യമായ യന്ത്രങ്ങളോ തിരിച്ചറിയാന്‍ ആവശ്യമായ ഫോറന്‍സിക് ഉപകരണങ്ങളോ രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭ്യമല്ല. 2023 അവസാനത്തോടെ ഗസ്സയില്‍ 10,000ത്തിലധികം ആളുകളെ കാണാതായതായെന്ന് ഫലസ്തീന്‍ നീതിന്യായ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കൃത്യമായ കണക്കല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2023 ഒക്ടോബര്‍ മുതല്‍ ഗസ്സ മുനമ്പില്‍ 74,400 ആളുകള്‍ കൊല്ലപ്പെടുകയും 175,449ലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇസ്‌റാഈലിന്റെ നടപടികള്‍ കാരണം ഗസ്സയിലെ 20 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ പ്രദേശത്തിന്റെ 30 ശതമാനത്തോളം വരുന്ന സ്ഥലത്തേക്ക് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഇസ്‌റാഈല്‍ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ യുദ്ധക്കുറ്റങ്ങള്‍, വംശഹത്യ തുടങ്ങിയ ആരോപണങ്ങളാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലും (ഐ സി സി) അന്താരാഷ്ട്ര നീതിന്യായ കോടതിയിലും (ഐ സി ജെ) ഉന്നയിച്ചിട്ടുണ്ട്.

Content Highlights:

Rescue workers in Gaza buried 75 bodies recovered from ruins in Al Daraj, with around 8,000 remaining trapped. Ongoing blockades and attacks prevent heavy machinery and forensic tools from recovering missing victims. Reports indicate over 74,400 killed and massive displacement across the region.