Home rss national malayalam പുതിയ വാർത്ത ജാമ്യ ഹര്‍ജികള്‍ പരമാവധി രണ്ടാഴ്ചക്കകം തീര്‍പ്പാക്കണം: ഹൈക്കോടതി

ജാമ്യ ഹര്‍ജികള്‍ പരമാവധി രണ്ടാഴ്ചക്കകം തീര്‍പ്പാക്കണം: ഹൈക്കോടതി

5
0

Source :- SIRAJLIVE NEWS

കൊച്ചി | സാധാരണ ജാമ്യ ഹര്‍ജികള്‍ പരമാവധി രണ്ടാഴ്ചക്കകം തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ പരമാവധി ആറാഴ്ചക്കുള്ളില്‍ തീര്‍പ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി.

ക്രിമിനല്‍ കേസുകളിലെ ജാമ്യ ഹര്‍ജികളിലെ വാദം കേള്‍ക്കലും തീര്‍പ്പാക്കലും വേഗത്തിലാക്കുന്നതിനായി സുപ്രീം കോടതി മേയ് 11ന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നടപടി.
ജാമ്യ ഹര്‍ജികളിലെ നടപടികള്‍ അനാവശ്യമായി നീളുന്നത് ഒഴിവാക്കി വേഗത്തില്‍ തീരുമാനമെടുക്കുകയാണ് സമയപരിധി നിശ്ചയിച്ചതിലൂടെ ലക്ഷ്യമിടുന്നത്. ഹര്‍ജികളില്‍ മറുപടി നല്‍കുന്നതിനായി അഭിഭാഷകര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നോ ബന്ധപ്പെട്ടവരില്‍ നിന്നോ നിര്‍ദേശങ്ങള്‍ തേടുന്നതിനായി അനുവദിക്കുന്ന സമയത്തിലും പരിധി നിശ്ചയിച്ചിട്ടുണ്ട്. മറുപടിയോ നിര്‍ദേശങ്ങളോ ലഭിക്കാനുള്ള സമയം പരമാവധി ഏഴ് പ്രവൃത്തി ദിവസത്തില്‍ കവിയരുതെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.