Source :- SIRAJLIVE NEWS
തെഹ്റാന്‍/വാഷിങ്ടണ്‍ | വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി, ട്രംപ് ഭരണത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് യു എസ് വോട്ടര്‍മാര്‍ക്ക് തുറന്ന കത്ത് നല്‍കി ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC).
അതിനിടെ, ഇറാനുമായുള്ള യുദ്ധം വളരെ വേഗം അവസാനിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങളൊന്നും നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. തെഹ്റാന്‍ ആണവായുധം സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്ന് ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കി.
പശ്ചിമേഷ്യയില്‍ തുടരുന്ന ആക്രമണങ്ങള്‍ക്കിടയിലും, ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം യുദ്ധത്തിന് മുമ്പുള്ള നിലവാരത്തോട് അടുത്തെത്തിയതായി ‘കെപ്ലര്‍’ (Kpler) റിപോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ പ്രതിദിനം ശരാശരി 13.2 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇതുവഴി കടന്നുപോയത്.
Content Highlights:
Iran’s Islamic Revolutionary Guard Corps issued an open letter directly addressing American voters regarding the Donald Trump administration. The statement urges US citizens to consider significant political change in upcoming elections. This unprecedented communication highlights ongoing tension.




