Home rss national malayalam പുതിയ വാർത്ത ഉജ്ജയിൻ ശാഹി മസ്ജിദ് പൊളിക്കാനുള്ള നീക്കം: അത് വികസനമല്ല, ആസൂത്രിത നീക്കം

ഉജ്ജയിൻ ശാഹി മസ്ജിദ് പൊളിക്കാനുള്ള നീക്കം: അത് വികസനമല്ല, ആസൂത്രിത നീക്കം

2
0

Source :- SIRAJLIVE NEWS

ഭോപ്പാൽ | 600 വർഷത്തിലേറെ പഴക്കമുള്ള മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള ശാഹി മസ്ജിദ് റോഡ് വികസനത്തിന്റെ പേരിൽ പൊളിച്ചുനീക്കാനുള്ള ശ്രമം ഹിന്ദുത്വ പ്രീണനമെന്ന് അവകാശപ്രവർത്തകർ. 2028ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ ഹിന്ദു തീർഥാടനത്തോടനുബന്ധിച്ചുള്ള വികസന പ്രവർത്തനങ്ങൾക്കായി പള്ളിയുടെ ഒരു ഭാഗം പൊളിച്ചുനീക്കുന്നത് അനിവാര്യമാണെന്നാണ് ബി ജെ പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിന്റെ വാദം. എന്നാൽ വികസനത്തിനായി പള്ളി ട്രസ്റ്റ് ഇതിനകം ഒമ്പത് അടി ഭൂമി വിട്ടുനൽകിയിട്ടുണ്ടെന്നിരിക്കെ ഒരു വിഭാഗം ഹിന്ദുക്കളെ പ്രീണിപ്പിക്കാനും സ്വന്തം രാഷ്ട്രീയ അജൻഡ മുന്നോട്ടുകൊണ്ടുപോകാനുമാണ് 650 വർഷം പഴക്കമുള്ള ചരിത്ര സ്മാരകം സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടി.

ഛത്രി ചൗക്കിൽ സ്ഥിതി ചെയ്യുന്ന ശാഹി മസ്ജിദിനോട് ചേർന്ന് കാമ്രി മാർഗിൽ ഗോപാൽ മന്ദിർ സ്ഥിതി ചെയ്യുന്നുണ്ട്. പള്ളിയിലേക്കുള്ള ബദൽ പാതയിൽ നിന്ന് 500 മീറ്റർ മാത്രം അകലെയാണിത്. കാമ്രി മാർഗിലും പട്‌നി ബസാറിലും ഗതാഗത പ്രശ്‌നങ്ങളുണ്ട്. എന്നാൽ അവിടെ ഗോപാൽ മന്ദിർ സ്ഥിതി ചെയ്യുന്നത് കൊണ്ട് റോഡ് വീതി കൂട്ടൽ നടപടിയിൽ നിന്ന് ആ ഭാഗത്തെ ഒഴിവാക്കിയിരിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡ് വീതികൂട്ടലിന്റെ പേരിൽ പള്ളികളെയാണ് ലക്ഷ്യമിടുന്നതെന്നും നാട്ടുകാർ പറയുന്നു.
ശാഹി മസ്ജിദിന്റെ എതിർവശത്തുള്ള വീട്ടിൽ മുസ്‌ലിം കുടുംബമാണ് താമസിക്കുന്നത്. റോഡ് വീതി കൂട്ടുന്നതിനായി തന്റെ വീടിന്റെ ഏത് ഭാഗവും പൊളിക്കാമെന്നും എന്നാൽ ഭരണകൂടത്തിന്റെ യഥാർഥ ആവശ്യം പള്ളി പൊളിക്കലാണെന്നും വീട്ടുടമസ്ഥൻ പറഞ്ഞു.
1390ൽ നിർമിച്ചതെന്ന് കരുതപ്പെടുന്ന മസ്ജിദിനെ കുറിച്ച് ഉജ്ജയിൻ ഭരിച്ചിരുന്ന മറാത്താ സാമ്രാജ്യത്തിലെ സിന്ധ്യ രാജവംശത്തിന്റെ കാലഘട്ടത്തിലെ ഔദ്യോഗിക രേഖകളിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്.

1925ലെ സിന്ധ്യ സ്റ്റേറ്റിന്റെ ഔദ്യോഗിക രേഖകളിലും 1985ലെ ഗവൺമെന്റ് ഗസറ്റിലും മസ്ജിദ് വഖ്ഫ് സ്വത്തായി രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് വികസനത്തിന്റെ പേരിൽ മസ്ജിദുകൾക്കും മറ്റ് ഇസ്‌ലാമിക പൈതൃക നിർമിതികൾക്കുമെതിരെ നേരത്തേയും ഭരണകൂട നടപടികൾ ഉണ്ടായിട്ടുണ്ട്.

Content Highlights: Activists allege a political agenda behind plans to demolish parts of the 600-year-old Shahi Masjid in Ujjain for road expansion ahead of Simhastha pilgrimage. The mosque trust has already ceded nine feet of land. Residents point out selective expansion avoiding nearby religious sites.