Home rss national malayalam പുതിയ വാർത്ത ഡല്‍ഹി ഗാന്ധിനഗറില്‍ നാലുനില കെട്ടിടം ചരിഞ്ഞു; ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു

ഡല്‍ഹി ഗാന്ധിനഗറില്‍ നാലുനില കെട്ടിടം ചരിഞ്ഞു; ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ ഗാന്ധിനഗറില്‍ നാലുനില കെട്ടിടം ചരിഞ്ഞു. പെട്ടെന്നുണ്ടായ സംഭവം പ്രദേശവാസികളില്‍ വലിയ ആശങ്കയുണ്ടാക്കി. സുരക്ഷ മുന്‍കരുതലായി കെട്ടിടത്തില്‍ നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു.

സ്ഥലത്തെത്തിയ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ കെട്ടിടത്തിന്റെ അവസ്ഥ പരിശോധിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുന്നതായും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. രണ്ട് വീടുകള്‍ക്കിടയില്‍ വിള്ളലുകള്‍ വീണിട്ടുണ്ടെന്നും ഒരു കെട്ടിടം ചരിഞ്ഞിട്ടുണ്ടെന്നും മുന്‍ മേയര്‍ ശ്യാം സുന്ദര്‍ അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെട്ടിടം ഏത് നിമിഷവും തകര്‍ന്നു വീഴാന്‍ സാധ്യതയുണ്ടെന്നും വലിയ ദുരന്തം ഒഴിവാക്കാനാണ് സമയബന്ധിതമായി ആളുകളെ ഒഴിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കെട്ടിട ഉടമക്ക്് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ക്കും അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സെപതംബര്‍ 6ന് ഡല്‍ഹിയിലെ സത്യനികേതനില്‍ ഹോസ്റ്റല്‍ തകര്‍ന്ന ദുരന്തത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlights:
A four-story building tilted in Gandhi Nagar, Delhi, causing panic among local residents. Authorities swiftly evacuated the building to prevent any major disaster as cracks appeared between adjoining structures. MCD officials inspected the site and issued a notice to the building owner.