Home rss national malayalam പുതിയ വാർത്ത തങ്ങളെ വിമാനത്താവളത്തില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്‌തേക്കാം; ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കാതെ പിന്‍വാങ്ങില്ല: അഭിജീത് ദിപ്‌കെ

തങ്ങളെ വിമാനത്താവളത്തില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്‌തേക്കാം; ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കാതെ പിന്‍വാങ്ങില്ല: അഭിജീത് ദിപ്‌കെ

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ പോരാട്ടം നയിക്കാനെത്തുന്ന തങ്ങളെ വിമാനത്താവളത്തില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്‌തേക്കാം എന്ന് അഭിജീത് ദിപ്‌കെ പറഞ്ഞു. അറസ്റ്റിനെ ഭയമില്ല. സമാധാനപരമായി സമരം നടത്താനാണ് ആഗ്രഹിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കാതെ പിന്‍വാങ്ങില്ലെന്നും ദിപ്‌കെ വ്യക്തമാക്കി.

തനിക്കെതിരെ യു എ പി എയോ ദേശീയ സുരക്ഷാ നിയമമോ ചുമത്തിയാലും ആവശ്യത്തില്‍ നിന്ന് പിന്‍വാങ്ങില്ല. രാജ്യത്ത് സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കണം എന്നതാണ് ആവശ്യമെന്നും അഭിജീത് ദിപ്‌കെ വ്യക്തമാക്കി.

രാജ്യതലസ്ഥാനം വളഞ്ഞ് പൊലീസ്ചലോ ജന്തര്‍ മന്തര്‍ എന്ന പോസ്റ്റര്‍ പുറത്തിറക്കിയ സിജെപി, രാവിലെ എല്ലാവരോടും ജന്തര്‍ മന്തറിലേക്ക് എത്താന്‍ ആഹ്വാനം ചെയ്തു.
ജന്തര്‍ മന്തര്‍ 2.0 സമരം നയിക്കാന്‍ സിജെപി നേതാക്കള്‍ രാവിലെ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തും. അഭിജീത് ദിപ്‌കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് തുടങ്ങിയ നേതാക്കള്‍ രാവിലെ 10.15ന് ആണ് എത്തുക. വിമാനത്താവളത്തില്‍ നിന്ന് നേരെ ജന്തര്‍ മന്തറിലേക്ക് പോകാനാണ് തീരുമാനം.

സമരത്തെ നേരിടാന്‍ ഡല്‍ഹി പോലീസ് 57 മെട്രോ സ്റ്റേഷനുകളും ന്യൂഡല്‍ഹി, നിസാമുദ്ദീന്‍ എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചും സമരത്തെ തടയാന്‍ ശ്രമിക്കുകയാണ്. കര്‍ത്തവ്യപഥില്‍ ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തി. എന്നാല്‍ പൂര്‍ണമായി ട്രെയിനും മെട്രോയും അടക്കമുള്ള സേവനങ്ങള്‍ നിര്‍ത്തിവയ്ക്കരുതെന്ന് സുപ്രീംകോടതി കേന്ദ്രത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

സാഹചര്യമനുസരിച്ച് ജനങ്ങളെ വലയ്ക്കാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശിച്ചു.ഈച്ചയെ കൊല്ലാന്‍ ചുറ്റിക ആവശ്യമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. അതേസമയം പ്രതിഷേധം കൈവിട്ടു പോകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. നിയന്ത്രണങ്ങള്‍ക്ക് എതിരെ സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.

സമരത്തിനെത്തുന്നവരെ പല സംസ്ഥാനങ്ങളിലും കസ്റ്റഡിയില്‍ എടുക്കുകയാണെന്ന് സിജെപിയും ഇടതു സംഘടനകളും ചൂണ്ടിക്കാട്ടി. ഡല്‍ഹി പോലീസ് 70 കമ്പനി കേന്ദ്രസേനയെ കൂടി സുരക്ഷയ്ക്ക് വിന്യസിച്ചു.

Content Highlights:
CJP leader Abhijeet Dipke stated he does not fear arrest ahead of the Jantar Mantar protest demanding the resignation of Election Commissioner Gyanesh Kumar. Heavy security and metro closures continue in Delhi, while the Supreme Court advised the government to avoid unnecessarily harassing the public.