Home rss national malayalam പുതിയ വാർത്ത താമരശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് തുടരുന്നു

താമരശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് തുടരുന്നു

4
0

Source :- SIRAJLIVE NEWS

താമരശേരി| താമരശേരി ചുരത്തിലെ ആറാംവളവില്‍ കെ എസ് ആര്‍ ടി സി ബസ് കുടുങ്ങിയതിനെ തുടര്‍ന്ന് രണ്ടര മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ഏഴരയോടെയാണ് വയനാട്ടിലേക്ക് പോകുകയായിരുന്ന ബസ് യന്ത്രത്തകരാറിനെ തുടര്‍ന്ന് കുടുങ്ങിയത്. ഇതോടെ ആറാംവളവില്‍ ഒരുവരിയായി ചെറിയ വാഹനങ്ങള്‍ക്ക് മാത്രമാണ് കടന്നുപോകാന്‍ സാധിച്ചയത്.

കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് തൊഴിലാളികളെത്തി രാവിലെ പത്തോടെയാണ് വാഹനം മാറ്റിയത്. ഓണ അവധി തുടങ്ങിയതുമുതല്‍ ചുരത്തില്‍ തുടരുന്ന ഗതാഗതക്കുരുക്കിന് ഒരുമാറ്റവുമില്ല. ഞായറാഴ്ചയും ഏറെനേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

Content Highlights:
A KSRTC bus breakdown at the sixth bend of Thamarassery Churam caused over two hours of traffic disruption. Small vehicles managed to pass through a single lane until workers arrived to clear the road around 10 AM. Onam holiday traffic continues to exacerbate heavy congestion along the pass.