Home rss national malayalam പുതിയ വാർത്ത തിബറ്റില്‍ ഭൂകമ്പത്തില്‍ 18 മരണം; നിരവധി വീടുകള്‍ തകര്‍ന്നു

തിബറ്റില്‍ ഭൂകമ്പത്തില്‍ 18 മരണം; നിരവധി വീടുകള്‍ തകര്‍ന്നു

6
0

Source :- SIRAJLIVE NEWS

ലെഹാസ |  തിബറ്റില്‍ വ്യാഴാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 10.33 നാണ് ഭൂകമ്പമുണ്ടായത്. നഗ്ചുവിന്ഏകദേശം 190 കിലോമീറ്റര്‍ കിഴക്ക്-വടക്കുകിഴക്കായും പ്രാദേശിക തലസ്ഥാനമായ ലാസയ്ക്ക് 390 കിലോമീറ്റര്‍ വടക്കുകിഴക്കായും പര്‍വ്വതപ്രദേശത്താണ് ഇതിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, 46 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതില്‍ 11 പേരുടെ നില ഗുരുതരമാണ്. പ്രാഥമിക പരിശോധനയില്‍ 339 വീടുകള്‍ തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തതായി കണ്ടെത്തി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി 300-ലധികം പോലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യമിച്ചിട്ടുണ്ട്. ഭൂകമ്പമുണ്ടായപ്പോള്‍ റെസ്റ്റോറന്റുകളില്‍ നിന്ന് ജനങ്ങള്‍ പുറത്തേക്ക് ഓടുന്നതും സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകളില്‍ നിന്ന് സാധനങ്ങള്‍ താഴേക്ക് വീഴുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട.്

2025 ജനുവരിയില്‍ തിബറ്റിലെ ഗ്രാമീണപ്രദേശമായ ടിങ്രി കൗണ്ടിയിലുണ്ടായ ഭൂകമ്പത്തില്‍ 126 പേര്‍ മരിച്ചിരുന്നു.

ആഗസ്റ്റില്‍ നേപ്പാള്‍-തിബറ്റ് അതിര്‍ത്തി പ്രദേശത്തുണ്ടായ മിന്നല്‍ പ്രളയത്തില്‍ 1,400-ലധികം ആളുകള്‍ മരിച്ചിരുന്നു.

Content Highlights:A severe earthquake hit Tibet on Thursday night, leaving 18 people dead and 46 injured. The USGS confirmed the epicenter was located near Nagqu and Lhasa. Authorities deployed over 300 police personnel for rescue operations as more than 300 homes suffered major damage.