Home LATEST NEWS malyalam പുതിയ വാർത്ത തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം: ബിജെപി കൗൺസിലർമാർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം: ബിജെപി കൗൺസിലർമാർക്കെതിരെ കേസെടുത്തു

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| തിരുവനന്തപുരം നഗരസഭാ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ യുഡിഎഫ്-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിജെപി കൗണ്‍സിലര്‍മാരായ ചെമ്പഴന്തി ഉദയന്‍, ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്.

യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാരായ ഷേര്‍ലി എസ്, അനിത അലക്സ് എന്നിവരുടെ പരാതിയിലാണ് നടപടി. ഇന്നലെ വൈകിട്ട് മൂന്നോടെ കൗണ്‍സില്‍ യോഗത്തിനിടെ ഹാജര്‍ രജിസ്റ്ററില്‍ ഒപ്പിടാന്‍ എത്തിയ ഷേര്‍ലിയെയും മറ്റ് വനിതാ കൗണ്‍സിലര്‍മാരെയും പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.

മര്‍ദനത്തില്‍ പരുക്കേറ്റ യുഡിഎഫ് കൗണ്‍സിലര്‍ ഷേര്‍ലി എസ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മ്യൂസിയം പോലീസ് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Content Highlights:
Museum police registered a case against four BJP councillors following a violent clash at the Trivandrum Corporation Council Hall. The action comes after UDF women councillors complained of being blocked and assaulted during a meeting. Injured UDF councillor Shirley S has been admitted to the General Hospital.