Home rss national malayalam പുതിയ വാർത്ത തൊടുപുഴയില്‍ ലഹരിക്കടിമയായ മകന്‍ മാതാവിനെ കൊലപ്പെടുത്തി

തൊടുപുഴയില്‍ ലഹരിക്കടിമയായ മകന്‍ മാതാവിനെ കൊലപ്പെടുത്തി

6
0

Source :- SIRAJLIVE NEWS

തൊടുപുഴ  | തൊടുപുഴയില്‍ മകന്‍ മാതാവിനെ കൊലപ്പെടുത്തി. ഇടവെട്ടി മയിലാടുംപാറ സ്വദേശി റേച്ചല്‍ ജോസഫ് (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ലിജോ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് കൊലപാതകം.

റേച്ചലിനെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിനുശേഷം സ്ഥലത്തുനിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച ലിജോയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലിജോ ലഹരിക്ക് അടിമയാണെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന നടപടികളും ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു.

Content Highlights: A 63-year-old woman named Rachel Joseph was murdered by her son in Thodupuzha. The police took her son Lijo Joseph into custody after he attempted to flee the scene. Authorities confirmed the suspect is addicted to drugs and a detailed investigation is underway