Home rss national malayalam പുതിയ വാർത്ത നവംബര്‍ ഒന്നിന് രാംലീലാ മൈതാനത്ത് കോണ്‍ഗ്രസ് റാലി; അനുമതി നല്‍കി ഡല്‍ഹി പോലീസ്

നവംബര്‍ ഒന്നിന് രാംലീലാ മൈതാനത്ത് കോണ്‍ഗ്രസ് റാലി; അനുമതി നല്‍കി ഡല്‍ഹി പോലീസ്

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി |  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ഇന്ത്യ സഖ്യം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് ഡല്‍ഹി രാംലീലാ മൈതാനത്ത് കോണ്‍ഗ്രസ് റാലി നടത്തും. റാലിക്ക് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിട്ടുണ്ട്

ജന്തര്‍ മന്തറില്‍ പ്രക്ഷോഭങ്ങള്‍ നിരോധിച്ചതിനു പകരമായി കേന്ദ്രം അനുവദിച്ച സമര കേന്ദ്രങ്ങളിലൊന്നാണ് രാംലീലാ മൈതാനം.ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ നിന്ന് അന്നേദിവസം മൈതാനത്ത് മറ്റുപരിപാടികള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കോണ്‍ഗ്രസ് അനുമതി തേടി പോലീസിനെ സമീപിച്ചത്. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ മൂന്ന് വരെ രാംലീല മൈതാനം ലഭ്യമാണെന്ന് എംസിഡി അറിയിച്ചതിനെ തുടര്‍ന്ന്, സുരക്ഷാ മുന്‍കരുതലുകള്‍ വിലയിരുത്തിയാണ് ഡല്‍ഹി പോലീസ് എന്‍ഒസി അനുവദിച്ചത്.

ഇവിഎമ്മിനു പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുക അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് കോണ്‍ഗ്രസ് റാലി സംഘടിപ്പിക്കുന്നത്. എസ്‌ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ തന്നെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Content Highlights: Delhi Police granted NOC for a Congress rally at Ramlila Maidan on November 1. Organised by the INDIA bloc, the rally demands the resignation of Chief Election Commissioner Gyanesh Kumar and the return to ballot papers over EVMs. The venue was cleared after confirming no conflicting MCD events