Home rss national malayalam പുതിയ വാർത്ത നേപ്പാളില്‍ വീണ്ടും ദുരിതപ്പെയ്ത്ത്; കനത്ത മഴയിലും ഉരുള്‍പൊട്ടലിലും 24 മരണം, 14 പേരെ കാണാതായി

നേപ്പാളില്‍ വീണ്ടും ദുരിതപ്പെയ്ത്ത്; കനത്ത മഴയിലും ഉരുള്‍പൊട്ടലിലും 24 മരണം, 14 പേരെ കാണാതായി

4
0

Source :- SIRAJLIVE NEWS

കാഠ്മണ്ഡു |  നേപ്പാളില്‍ ആഗസ്റ്റ് 26ല്‍ നിരവധി പേരുടെ ജീവനെടുത്ത പ്രളയത്തിന് ശേഷം വീണ്ടും വന്‍ ദുരന്തം. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും 24 മരിക്കുകയും 14 പേരെ കാണാതാവുകയുമുണ്ടായി.ആഗസ്റ്റ് 26-ലെ മിന്നല്‍ പ്രളയത്തിന് ശേഷം ഒരു മാസം തികയും മുന്‍പെയാണ് നേപ്പാളില്‍ വീണ്ടും വന്‍ പ്രകൃതിദുരന്തം ഉണ്ടായിരിക്കുന്നത്. മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും നദികളിലെ വെള്ളപ്പൊക്കത്തിലും പല ജില്ലകളിലുമായി കുറഞ്ഞത് 24 പേര്‍ കൊല്ലപ്പെടുകയും 14 പേരെ കാണാതാവുകയും ചെയ്തു.

തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടാവുകയും നദികള്‍ കരകവിഞ്ഞൊഴുകുകയുമുണ്ടായി. ഇത് വീടുകള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ തോതില്‍ നാശനഷ്ടം വരുത്തിവച്ചു. മനാങ്, മ്യാഗ്ദി, ബാഗ്ലുങ്, പര്‍ബത്, പാല്‍പ തുടങ്ങിയ ജില്ലകളെ ദുരന്തം രൂക്ഷമായി ബാധിച്ചപ്പോള്‍, തെക്കന്‍ തെരായി മേഖലയുടെ പല ഭാഗങ്ങളും വെള്ളക്കെട്ടിന്റെയും മണ്ണിടിച്ചിലിന്റെയും ദുരിതത്തിലാണ്.

ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു വീഡിയോയില്‍, വീടുകള്‍ക്ക് സമീപമുള്ള മലഞ്ചെരിവ് നിമിഷനേരങ്ങള്‍ക്കുള്ളില്‍ ഇടിഞ്ഞുതാഴുമ്പോള്‍ ഭയത്തോടെ നിലവിളിക്കുന്ന നാട്ടുകാരെ കേള്‍ക്കാം.മലഞ്ചെരിവ് അതിവേഗം ഇടിഞ്ഞുവീഴുന്നതും അവശിഷ്ടങ്ങള്‍ താഴേക്ക് പതിക്കുന്നതുമായ ദൃശ്യങ്ങള്‍ ഈ പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ നേരിടുന്ന വലിയ അപകടത്തെയാണ് എടുത്തു കാണിക്കുന്നത്.

ഗണ്ഡകി പ്രവിശ്യയിലെ ബാഗ്ലുങ് ജില്ലയില്‍ 10 പേരും, മ്യാഗ്ദിയില്‍ ആറ് പേരും, മനാങ്ങില്‍ രണ്ടുപേരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ലുംബിനി പ്രവിശ്യയിലെ പാല്‍പയില്‍ അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ധനുഷ ജില്ലയിലെ മിഥില മുന്‍സിപ്പാലിറ്റിയില്‍ ഉരുള്‍പൊട്ടലില്‍പെട്ട് ഒരാളും മരിച്ചു.

ഇതുവരെ 14 പേരെ കാണാതായിട്ടുണ്ട്. ഇതില്‍ 10 പേരെ മനാങ്ങിലും, മൂന്ന് പേരെ മ്യാഗ്ദിയിലും, ഒരാളെ ബാഗ്ലുങ്ങിലുമാണ് കാണാതായിരിക്കുന്നത്. ലാംജുങ്ങില്‍ രണ്ടുപേര്‍ക്കും, ബാഗ്ലുങ്, മ്യാഗ്ദി എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

Content Highlights: Severe continuous rainfall and devastating landslides across Nepal have resulted in at least 24 deaths and left 14 people missing. Districts including Baglung, Myagdi, Manang, Parbat, and Palpa suffered extensive damage to homes, roads, and bridges. Relief and search operations continue in flood-hit regions.