Home rss national malayalam പുതിയ വാർത്ത നേപ്പാള്‍ പ്രളയം; രണ്ട് പേരെക്കൂടി രക്ഷപ്പെടുത്തി

നേപ്പാള്‍ പ്രളയം; രണ്ട് പേരെക്കൂടി രക്ഷപ്പെടുത്തി

4
0

Source :- SIRAJLIVE NEWS

കാഠ്മണ്ഡു | നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ രണ്ട് പേരെക്കൂടി രക്ഷപ്പെടുത്തി. ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിയ 64-കാരിയെയുമാണ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ഇതോടെ സമീപ ദിവസങ്ങളില്‍ പ്രളയാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ കണ്ടെത്തിയവരുടെ എണ്ണം നാലായി.

ത്രിശൂലി 3A ജലവൈദ്യുത നിലയത്തിലെ തുരങ്കത്തില്‍ നിന്ന് കഴിഞ്ഞ ദിവസം രണ്ട് നേപ്പാളി തൊഴിലാളികളെ രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ഭാഗത്ത് നിന്ന് തന്നെ മൂന്നാമതൊരാളെക്കൂടി പുറത്തെത്തിച്ചത്. നേപ്പാള്‍ സൈന്യവും ദക്ഷിണ കൊറിയയില്‍ നിന്നുള്ള ദുരന്തനിവാരണ വിദഗ്ധരും സംയുക്തമായി നടത്തിയ പരിശ്രമത്തിലാണ് 225 മീറ്റര്‍ നീളമുള്ള തുരങ്കത്തില്‍ നിന്ന് ലുഹൈതാവോ എന്ന ചൈനീസ് പൗരനെ രക്ഷപ്പെടുത്തിയത്. ഇയാളെ വിദഗ്ധ വൈദ്യപരിശോധനക്കായി ഹെലികോപ്റ്ററില്‍ കാഠ്മണ്ഡുവിലേക്ക് മാറ്റി.

നുവാകോട്ട് ടൗണില്‍ തകര്‍ന്ന വീടിനുള്ളില്‍ നിന്ന് രക്ഷപ്പെടുത്തിയ ചാന്ദിക ശ്രേഷ്ഠ എന്ന 64-കാരിയെയും കൂടുതല്‍ ചികിത്സക്കായി കാഠ്മണ്ഡുവിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. അതേസമയം, പ്രളയബാധിത മേഖലകളില്‍ ആശങ്ക ഒഴിഞ്ഞിട്ടില്ല. വിവിധ ജലവൈദ്യുത പദ്ധതികളുടെ ചുറ്റുവട്ടത്തുള്ള ഭാഗങ്ങളില്‍ നിന്ന് 900-ഓളം തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇവരില്‍ 500ഓളം പേര്‍ പല തുരങ്കങ്ങള്‍ക്കുള്ളിലായി കുടുങ്ങിക്കിടക്കുകയാണെന്നാണ് അനുമാനം.

Content Highlights:
Two more individuals have been safely rescued from the flood-affected areas in Nepal. Emergency relief teams are actively continuing operations across impacted regions. Authorities have intensified rescue efforts as heavy rains cause severe disruption.