Home rss national malayalam പുതിയ വാർത്ത പട്ടയം അനുവദിക്കാന്‍ കൈക്കൂലിയായി ഊണും മീന്‍കറിയും; വില്ലേജ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

പട്ടയം അനുവദിക്കാന്‍ കൈക്കൂലിയായി ഊണും മീന്‍കറിയും; വില്ലേജ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

5
0

Source :- SIRAJLIVE NEWS

ചെന്നൈ |  ഭൂമിക്ക് പട്ടയം അനുവദിക്കാന്‍ കൈക്കൂലിയായി വീട്ടിലുണ്ടാക്കിയ മീന്‍കറി ആവശ്യപ്പെട്ട വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്‌നാട്ടിലെ കരൂര്‍ കൃഷ്ണനാരായണപുരം ദേവര്‍മല വില്ലേജില്‍ നടന്ന സംഭവത്തില്‍ കാര്‍ത്തിക്കിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പട്ടയം ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയ കര്‍ഷകനോടാണ് ദേവര്‍മല വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കാര്‍ത്തിക് വീട്ടിലുണ്ടാക്കിയ മീന്‍കറി ആവശ്യപ്പെട്ടത്. മീന്‍കറിയും ഊണും പാഴ്‌സലായി എത്തിച്ചാല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പട്ടയം നല്‍കാമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉദ്യോഗസ്ഥനുമായുള്ള സംഭാഷണം കര്‍ഷകന്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു. സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്.

Content Highlights: A Village Administrative Officer in Karur, Tamil Nadu was suspended after demanding home-cooked fish curry as a bribe to process a land patta application. The farmer recorded the phone conversation and submitted a complaint. The official was suspended following a viral audio clip.