Home BUSINESS NEWS MALYALAM പാർട്ടി വിട്ടുപോയ എം.പിമാർക്ക് 40 കോടി കോഴ ലഭിച്ചു ; മഹുവ മൊയ്ത്രയുടെ പരാമർശത്തിനെതിരെ മാനനഷ്ടക്കേസിന്...

പാർട്ടി വിട്ടുപോയ എം.പിമാർക്ക് 40 കോടി കോഴ ലഭിച്ചു ; മഹുവ മൊയ്ത്രയുടെ പരാമർശത്തിനെതിരെ മാനനഷ്ടക്കേസിന് വിമത തൃണമൂൽ എംപിമാർ

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പാർട്ടി വിട്ടുപോയ പാർലമെന്റ് അംഗങ്ങൾക്ക് 40 കോടി രൂപ വീതം കോഴ ലഭിച്ചെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്‌ക്കെതിരെ നിയമനടപടിയുമായി വിമത എം.പിമാർ.പാർട്ടി വിടാൻ തങ്ങൾക്ക് പണം വാഗ്ദാനം ചെയ്തുവെന്ന മഹുവയുടെ അവകാശവാദത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ 20 വിമത എം.പിമാർ യോഗം ചേർന്ന് തീരുമാനിച്ചതായി റിപ്പോർട്ടുകൾ.

മഹാരാഷ്ട്രയിലെ എം.പിമാർക്ക് കൂറുമാറാൻ 15 കോടി രൂപ വീതം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന ശിവസേന രാജ്യസഭാ എം.പി സഞ്ജയ് റാവത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് മഹുവ മൊയ്ത്ര എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ബംഗാളിലെ ബി.ജെ.പി സർക്കാരിന്റെ ആദ്യ ബജറ്റ് വെറും 15 കോടിയോ, എന്തിനാണ് ഇത്ര വിലകുറഞ്ഞ് പോകുന്നത്. ഞങ്ങളുടെ ആളുകൾക്ക് 4 കോടി രൂപ മുൻകൂറായും, ബാക്കി കാലാവധിയായ അടുത്ത 36 മാസത്തേക്ക് പ്രതിമാസം 1 കോടി രൂപ വീതവും ലഭിച്ചെന്നാണ് ഞാൻ കരുതുന്നത് എന്നായിരുന്നു മഹുവയുടെ കുറിപ്പ്.

ലോക്സഭയിലെ തൃണമൂൽ കോൺഗ്രസിന്റെ ചീഫ് വിപ്പ് കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ 28-ൽ 20 ലോക്സഭാ എം.പിമാരും പാർട്ടി വിട്ടതോടെയാണ് ടി.എം.സിയിൽ പ്രതിസന്ധി ഉടലെടുത്തത്. ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയ വിമത വിഭാഗം ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യവുമായി) ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു.

ഭരണഘടനാപരമായ കൂറുമാറ്റ നിരോധന നിയമത്തിൽ നിന്നുള്ള അയോഗ്യത ഒഴിവാക്കാൻ ഇവർ ത്രിപുര ആസ്ഥാനമായുള്ള നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ എന്ന പാർട്ടിയിൽ ലയിച്ചു. നിലവിൽ നേരിട്ട് ബി.ജെ.പിയിൽ ചേർന്നിട്ടില്ലെങ്കിലും എൻ.ഡി.എ സഖ്യത്തിന് ഇവർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പിളർപ്പോടെ ടി.എം.സിയുടെ ലോക്സഭയിലെ അംഗസംഖ്യ വെറും എട്ടായി ചുരുങ്ങി.