Home rss national malayalam പുതിയ വാർത്ത പി എം ശ്രീ പദ്ധതി: സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ മുസ്്‌ലിം ലീഗിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നു...

പി എം ശ്രീ പദ്ധതി: സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ മുസ്്‌ലിം ലീഗിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നു ലീഗ് വിലയിരുത്തല്‍

5
0

Source :- SIRAJLIVE NEWS

മലപ്പുറം | പി എം ശ്രീ പദ്ധതിയില്‍നിന്നു യു ഡി എഫ് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ മുസ്്‌ലിം ലീഗിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നു ലീഗ് വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാര്‍ മറുപടി കൂടി പുറത്ത് വന്നതോടെ വരുന്ന യു ഡി എഫ് യോഗത്തില്‍ മുസ്ലീം ലീഗിന്റെ നിലപാട് വ്യക്തമാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

പി എം ശ്രീയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ പാര്‍ട്ടി അണികള്‍ക്കിടയിലടക്കം അത് കടുത്ത അതൃപ്തിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, പി എം ശ്രീയില്‍ മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തി വിഷയം കൂടുതല്‍ വഷളാക്കേണ്ട എന്ന നിലപാടിലാണ് യു ഡി എഫ്. കേന്ദ്രത്തിന്റെ ഇടപെടല്‍ സിലബസില്‍ ഉണ്ടായാല്‍ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.

പിഎം ശ്രീ ധാരണാപത്രത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് പിന്മാറാന്‍ കഴിയില്ലെന്നായിരുന്നു നേരത്തെ യുഡിഎഫ് വാദം. സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകാനും പദ്ധതിക്കായി ഇരുന്നൂറോളം സ്‌കൂളുകള്‍ തിരഞ്ഞെടുക്കാനുമായിരുന്നു ആലോചന. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ പി എം ശ്രീ പദ്ധതി അറബിക്കടലില്‍ എറിയുമെന്ന് പ്രഖ്യാപിച്ച ലീഗ് നേതാക്കന്മാര്‍ക്കെതിരെ ഈ തീരുമാനത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്നാണ് രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടി. പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് പദ്ധതി ആനുകൂല്യങ്ങള്‍ നഷ്ടമാകും. ധാരണാപത്രം ഒപ്പിട്ട ശേഷം സംസ്ഥാനം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കി. പിവി അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിനായിരുന്നു മറുപടി.