Home rss national malayalam പുതിയ വാർത്ത പിതാവിന്റെ ചികിത്സയെ ചൊല്ലി തര്‍ക്കം; ഡോക്ടറെ ക്യാബിനില്‍ കയറി മര്‍ദ്ദിച്ച് മകന്‍

പിതാവിന്റെ ചികിത്സയെ ചൊല്ലി തര്‍ക്കം; ഡോക്ടറെ ക്യാബിനില്‍ കയറി മര്‍ദ്ദിച്ച് മകന്‍

4
0

Source :- SIRAJLIVE NEWS

കല്യാണ്‍ | മഹാരാഷ്ട്രയിലെ കല്യാണ്‍ നഗരത്തില്‍ ചികിത്സയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് രോഗിയുടെ മകന്‍ ഡോക്ടറെ മര്‍ദ്ദിച്ചു. കല്യാണിലെ ഭാനു ജ്യോത് ആശുപത്രിയില്‍ ആഗസ്റ്റ് 23നാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ജയവന്ത് ദേശ്മുഖ് എന്ന രോഗിയുടെ മകന്‍ വിനീത് ആണ് ഡോക്ടറെ ആക്രമിച്ചത്. വാരിയെല്ലിന് പരുക്കേറ്റും ഒടിവോടെയുമാണ് ജയവന്ത് ദേശ്മുഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗിയുടെ നിലവിലെ അവസ്ഥയും മരുന്നുകളും മറ്റ് മുന്‍കരുതലുകളും ഡോക്ടര്‍ യോഗേന്ദ്ര ജെയ്സ്വാള്‍ മകനായ വിനീതിന് വിശദീകരിച്ചുകൊടുക്കുന്നതിനിടയിലാണ് സംഭവങ്ങളുടെ തുടക്കം.

സംസാരിക്കുന്ന രീതി ശരിയല്ലെന്ന് ആരോപിച്ച് വിനീത് ഡോക്ടറുമായി തര്‍ക്കിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ക്യാബിന് പുറത്തിറങ്ങിയ വിനീത് അല്പസമയത്തിനകം തിരികെ വന്ന് ഡോക്ടറെ മര്‍ദ്ദിക്കുകയായിരുന്നു. ആശുപത്രിയിലെ സിസിടിവി ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മരുന്ന് ഫലം ചെയ്യുന്നില്ലെന്ന് ആരോപിച്ച് പ്രതി ഡോക്ടറോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തതിനെത്തുടര്‍ന്നാണ് സംഭവം ഉണ്ടായതെന്ന് കല്യാണ്‍ എസിപി സുഹാസ് ഹെമാഡെ വ്യക്തമാക്കി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കല്യാണ്‍ പ്രദേശത്തുള്ള ശാസ്ത്രി നഗര്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്കും നഴ്‌സിനും നേരെ നേരത്തേയും സമാനമായ രീതിയില്‍ ആക്രമണം നടന്നിരുന്നു

Content Highlights: A doctor was physically assaulted inside his cabin by a patient’s son at Bhanu Jyoth Hospital in Kalyan, Maharashtra. The incident occurred during a dispute over medical treatments provided to the suspect’s father. Police have registered an FIR based on CCTV footage and launched a manhunt.