Home rss national malayalam പുതിയ വാർത്ത പോലീസ് സ്റ്റേഷനില്‍ കയറി യൂട്യൂബറെ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പോലീസ് സ്റ്റേഷനില്‍ കയറി യൂട്യൂബറെ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

5
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | അടൂര്‍ പോലീസ് സ്റ്റേഷനില്‍ കയറി യൂട്യൂബര്‍ രാജന്‍ ജോസഫിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. 2026 ഓഗസ്റ്റ് 11ന് അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ച ദിവസമാണ് പോലീസ് നോക്കിനില്‍ക്കെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സ്‌റ്റേഷനില്‍ കടന്നു കയറി രാജന്‍ ജോസഫിനെ മര്‍ദ്ദിച്ചത്. സൈബര്‍ അധിക്ഷേപ കേസില്‍ ആയിരുന്നു അറസ്റ്റ് ചെയ്തത്. പോലീസ് നോക്കി നില്‍ക്കെ 20 ലേറെ യൂത്ത് കോണ്‍ഗ്രസ്സുകാരാണ് സ്‌റ്റേഷനില്‍ കയറി ഇയാളെ മര്‍ദ്ദിച്ചത്.

രാജന്‍ ജോസഫിനെ യൂത്തു കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ച ശേഷം പോലീസ് ഇദ്ദേഹത്തെ പിടിച്ചു വലിച്ച് അകത്തേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ സ്റ്റേഷന്‍ അകത്തുപോയി സെല്ലില്‍ ഉള്ള രാജന്‍ ജോസഫിനെ വഴക്കുപറയുന്നതും ദൃശ്യങ്ങളിലുണ്ട്.

പോലീസ് സാന്നധ്യത്തിലാണ് ശ്രീനാദേവി സെല്ലില്‍ ഉള്ള രാജന്‍ ജോസഫിനോട് തര്‍ക്കിക്കുന്നത്. പോലീസുകാര്‍ക്ക് പങ്കുള്ള സംഭവത്തില്‍ അന്ന് കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരെയാണ് കേസെടുത്തത്.

Content Highlights: CCTV footage revealed Youth Congress activists assaulting YouTuber Rajan Joseph inside Adoor police station while officers watched. Joseph had been arrested in a cyber abuse case. The footage also showed Congress leader Sreenadevi Kunjamma confronting Joseph inside the cell with police present.