Home rss national malayalam പുതിയ വാർത്ത പ്രതിപക്ഷ ഉപനേതൃസ്ഥാനം; എല്‍ ഡി എഫില്‍ ചര്‍ച്ചയായില്ല; ഉഭയകക്ഷി വിഷയമെന്ന് സി പി ഐ

പ്രതിപക്ഷ ഉപനേതൃസ്ഥാനം; എല്‍ ഡി എഫില്‍ ചര്‍ച്ചയായില്ല; ഉഭയകക്ഷി വിഷയമെന്ന് സി പി ഐ

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | എല്‍ ഡി എഫ് യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കാതെ സി പി ഐ. ഉപനേതൃ സ്ഥാന വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഇന്നലെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. കഴിഞ്ഞ കുറേ നാളുകളായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വിഷയമായിരുന്നു പ്രതിപക്ഷ ഉപ നേതൃപദവി ആവശ്യം.

പ്രതിപക്ഷ ഉപനേതൃസ്ഥാനം എല്‍ ഡി എഫ് വിഷയമല്ലെന്നും അത് സി പി എമ്മും സി പി ഐയും തമ്മിലുള്ള ഉഭയകക്ഷി വിഷയമാണെന്നും അതുകൊണ്ടാണ് ഇടതു മുന്നണിയോഗത്തില്‍ ഉന്നയിക്കാതിരുന്നതെന്നുമാണ് ബിനോയ് വിശ്വത്തിന്റെ വിശദീകരണം. സംസ്ഥാനത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളാണ് എല്‍ ഡി എഫ് യോഗത്തില്‍ ചര്‍ച്ചയായതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും പറഞ്ഞു. നൂറ് ദിവസത്തിന് ശേഷമാണ് മുന്നണി യോഗം ചേര്‍ന്നത്. സെപ്തംബര്‍ അവസാനം വീണ്ടും എല്‍ ഡി എഫ് യോഗം ചേരും.

രണ്ട് മണിക്കൂറിലേറെ നേരം നീണ്ടുനിന്ന യോഗമാണ് തിരുവനന്തപുരത്ത് നടന്നത്. ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച സ്ഥിതിക്ക് ഇതില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ല എന്നായിരുന്നു സിപി ഐയിലെ പൊതുവികാരം. സി പി ഐക്ക് ആ സ്ഥാനത്തിന് അര്‍ഹതയുണ്ട് എന്നതായിരുന്നു ദേശീയ നേതൃത്വത്തിന്റേയും നിലപാട്.

പ്രതിപക്ഷ ഉപനേതൃ പദവി സംബന്ധിച്ച തര്‍ക്കം എല്‍ ഡി എഫില്‍ വിഷയമാക്കേണ്ടതില്ലന്ന് കഴിഞ്ഞ മെയില്‍ തന്നെ ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിയതാണെന്നും സി പി ഐ വിശദീകരിച്ചു. ധാരണപ്രകാരം ഉഭയ കക്ഷി ചര്‍ച്ച സി പി ഐയും സി പി എമ്മും നടക്കുന്നു. ഈ തര്‍ക്കം തീരാതെ എല്‍ഡിഎഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേരുന്നത് ഉചിതമായിരിക്കുകയില്ലെന്നും രേഖാമൂലം തന്നെ സിപിഐ, സിപിഎമ്മിനെ അറിയിച്ചതുമാണ്. ആ നിലപാടില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരും. വസ്തുത ഇതായിരിക്കെ ചില മാധ്യമങ്ങള്‍ ഭാവനക്കനുസരിച്ച് കഥകള്‍ മെനയുകയാണെന്നും സി പി ഐ അറിയിച്ചു.

Content Highlights: The CPI did not raise its demand for the Opposition Deputy Leader post during the recent LDF meeting held in Thiruvananthapuram. State Secretary Binoy Viswam clarified that the issue remains a bilateral matter between the CPI and CPI M, rather than an LDF coalition subject.