Source :- SIRAJLIVE NEWS
തിരുവനന്തപുരം| സംസ്ഥാനത്ത് സ്ത്രീകള്‍ക്കായി തുടങ്ങിയ ‘പ്രിയദര്‍ശിനി സൗജന്യ യാത്രാ’ പദ്ധതിക്ക് മികച്ച പ്രതികരണം. പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ ഇന്നലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്തത് പതിമൂന്ന് ലക്ഷത്തിലേറെ വനിത യാത്രികര്‍. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് അഞ്ചര ലക്ഷത്തിലധികം വനിതാ യാത്രികരുടെ വര്‍ധനയാണ് ഇന്നലെയുണ്ടായത്. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഇന്നലെ മാത്രം 13,29,938 സ്ത്രീ യാത്രക്കാരാണ് ഓര്‍ഡിനറി ബസുകളെ ആശ്രയിച്ചത്. തൊട്ടുമുന്‍പുള്ള തിങ്കളാഴ്ച ഇത് 7,34,693 ആയിരുന്നു. അതായത്, ഒറ്റദിവസം കൊണ്ട് 5,95,245 സ്ത്രീ യാത്രക്കാരുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സാധാരണക്കാര്‍ക്കും ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്കും ഈ പദ്ധതി വലിയ ആശ്വാസമായി മാറിയിരിക്കുകയാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇന്നലെ സീറോ ടിക്കറ്റില്‍ യാത്ര ചെയ്തത് 7,83,115 വനിതാ യാത്രക്കാരാണ്. സീറോ ടിക്കറ്റ് വരുമാന നഷ്ടം 1,59,56,801 രൂപയാണ്. പുരുഷ യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവുമുണ്ടായി. ദിവസ വേതനത്തിന് തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കും മറ്റ് സാധാരണക്കാര്‍ക്കുമാണ് പദ്ധതി കൂടുതല്‍ പ്രയോജനപ്പെടുക. 600 രൂപ മുതല്‍ 3000 രൂപ വരെ പ്രതിമാസം ലാഭം ലഭിക്കുമെന്നതാണ് ആകര്‍ഷണം. മൂല്യം പൂജ്യമെങ്കിലും ബസുകളില്‍ കയറുമ്പോള്‍ ടിക്കറ്റ് നിര്‍ബന്ധമാണെന്ന് യാത്രക്കാര്‍ മറന്നുപോകരുത്.
Content Highlights:
The Priyadarshini free travel scheme for women in Kerala KSRTC ordinary buses received an overwhelming response on its launch. Over thirteen lakh female passengers utilized the service in a single day, marking an increase of five and a half lakh commuters. Working women and daily wage earners benefit significantly from this zero ticket initiative.







