Home rss national malayalam പുതിയ വാർത്ത ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു

4
0

Source :- SIRAJLIVE NEWS

ബെംഗളുരു|കര്‍ണാടകയിലെ ബെലഗാവി ചവത്ഗള്ളിയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തെ തുടര്‍ന്നാണ് അപകടമുണ്ടായത്. തീ വേഗത്തില്‍ ആളിപ്പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഗജാനന്‍ ദാമോണ്‍ (65), റോഷന്‍ (21), ശാരദ (45), ഭാരതി (50) എന്നിവരാണ് മരിച്ചത്. മാര്‍ക്കറ്റ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Content Highlights:
A tragic refrigerator explosion in Belagavi, Karnataka, caused a massive home fire that claimed four lives from a single family. Two others sustained severe burns and are undergoing treatment. Market police station authorities have registered a case and launched an investigation into the incident.