Home rss national malayalam പുതിയ വാർത്ത ബംഗളൂരു ബസ് അപകടം; കെ എസ് ആര്‍ ടി സിക്ക് കര്‍ശന നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍

ബംഗളൂരു ബസ് അപകടം; കെ എസ് ആര്‍ ടി സിക്ക് കര്‍ശന നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍

5
0

Source :- SIRAJLIVE NEWS

ബംഗളൂരു| ബംഗളൂരു ബസ് അപകടത്തില്‍ കെ എസ് ആര്‍ ടി സിക്ക് കര്‍ശന നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.

പരിചയവും യോഗ്യതയും ഇല്ലാത്ത ജീവനക്കാരെ ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് നിയോഗിക്കരുതെന്നും ജീവനക്കാര്‍ക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് കെ എസ് ആര്‍ ടി സി ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു

ജോലി, വിശ്രമ സമയം സംബന്ധിച്ച നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് പറഞ്ഞു. ബംഗളൂരു ബസ് അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടത്.

Content Highlights:
The Human Rights Commission issued strict directions to KSRTC following the fatal Bengaluru bus accident. Member K Baijunath instructed KSRTC to ensure proper rest and avoid unqualified staff on long routes. The intervention follows the deaths of a driver and conductor in the crash.