Home rss national malayalam പുതിയ വാർത്ത ബഹിരാകാശ ക്വിസിൽ പങ്കെടുക്കാൻ അവസരം

ബഹിരാകാശ ക്വിസിൽ പങ്കെടുക്കാൻ അവസരം

5
0

Source :- SIRAJLIVE NEWS

ന്ത്യയുടെ ബഹിരാകാശ പദ്ധതിയെയും അനുബന്ധ വിഷയങ്ങളെയും അടിസ്ഥാനമാക്കിയുള്ള ദേശീയ തല മത്സരമായ വിക്രം സാരാഭായ് സ്‌പേസ് ക്വിസ് 2026ൽ പങ്കെടുക്കാൻ നാഷനൽ കൗൺസിൽ ഓഫ് എജ്യൂക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻ സി ഇ ആർ ടി) സ്‌കൂൾ അപേക്ഷ ക്ഷണിച്ചു. ആറ് മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്കായാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ഇസ്രോ ദൗത്യങ്ങൾ, ബഹിരാകാശ ശാസ്ത്രം, ഉപഗ്രഹങ്ങൾ, ജ്യോതിശാസ്ത്രം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള വിദ്യാർഥികളുടെ അറിവ് പരിശോധിക്കാൻ മത്സരം അവസരം നൽകും. ഈ മാസം 23 ന് ആചരിക്കുന്ന 2026 ലെ ദേശീയ ബഹിരാകാശ ദിനത്തിന് മുന്നോടിയായാണ് മത്സരം സംഘടിപ്പിക്കുന്നത്.

ക്വിസിനായി വിദ്യാർഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ആറ് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് ജൂനിയർ വിഭാഗം മത്സരത്തിലും, ഒന്പത് മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് സീനിയർ വിഭാഗം മത്സരത്തിലും പങ്കെടുക്കാം. അഞ്ച് സോണുകൾ ഉൾക്കൊള്ളുന്നതാണ് മത്സരം. മികച്ച 30 സോണൽ വിജയികൾക്ക് അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ബഹിരാകാശ ദിന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

DIKSHA (https://diksha.gov.in) പ്ലാറ്റ്ഫോം വഴി വിദ്യാർഥികൾക്ക് ക്വിസിൽ പങ്കെടുക്കാം. രണ്ട് പ്രായ വിഭാഗങ്ങൾക്കും പ്രത്യേക ലിങ്കുകൾ നൽകിയിട്ടുണ്ട്. ആറ് മുതൽ എട്ട് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് ജൂനിയർ വിഭാഗത്തിന് ലഭ്യമായ DIKSHA കോഴ്സ് വഴി ക്വിസിൽ പങ്കെടുക്കാം. ഒന്പത് മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് അനുബന്ധ സീനിയർ-കാറ്റഗറി വഴി ക്വിസിൽ പങ്കെടുക്കാം.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെക്കുറിച്ച് കൂടുതലറിയാനും ശാസ്ത്ര സാങ്കേതിക വിദ്യയിൽ താത്പര്യം വളർത്തിയെടുക്കാനും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ക്വിസിന്റെ ലക്ഷ്യം.
എൻ സി ഇ ആർ ടി, വിദ്യാഭ്യാസ മന്ത്രാലയം, ദിക്ഷ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ് ആർ ഒ) എന്നിവ സംയുക്തമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Content Highlights: NCERT has invited school students in classes 6 to 12 to participate in the national Vikram Sarabhai Space Quiz 2026. Organized via the DIKSHA platform, the quiz marks National Space Day on August 23 and assesses knowledge of space science and ISRO missions. Top 30 zonal winners will attend the National Space Day event in Ahmedabad.