Home rss national malayalam പുതിയ വാർത്ത ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം; പ്രതി ഒളിവിൽ

ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം; പ്രതി ഒളിവിൽ

4
0

Source :- SIRAJLIVE NEWS

കോഴിക്കോട്| ബാലുശ്ശേരി ബീവറേജിന് സമീപം വയോധികന് നേരെ അതിക്രമം.  തുരുത്യാട് ഞാട്ടിപ്പാറ മീത്തല്‍ അശോകന് (63) നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ അശോകനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബബീഷ് ഇരുനൂറു രൂപ ആവശ്യപ്പെട്ടത് നല്‍കാത്തതിനെ തുടര്‍ന്നാണ് അശോകനെ ക്രൂരമായി മര്‍ദിച്ചത്. പണം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് അശോകനെ മര്‍ദിക്കുകയും തള്ളിയിടുകയും ചെയ്യുകയായിരുന്നു.

വീഴ്ചയില്‍ തലയടിച്ച് വീണാണ് അശോകന് ഗുരുതരമായി പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബബീഷിനെതിരെ പോലീസ് കേസെടുത്തെങ്കിലും ഇയാള്‍ ഒളിലവാണ്. പ്രതിക്കായുള്ള അന്വേഷണം ബാലുശ്ശേരി പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Content Highlights: A 63-year-old man named Ashokan was brutally assaulted near a beverage outlet in Balussery after refusing to give money to a youth named Babeesh. The victim sustained severe head injuries from the fall and was admitted to Kozhikode Medical College Hospital. Balussery police registered a case against Babeesh, who is currently absconding, and launched an investigation.