Home rss national malayalam പുതിയ വാർത്ത ബി ഫാം: സ്പോട്ട് അലോട്ട്മെന്റ്

ബി ഫാം: സ്പോട്ട് അലോട്ട്മെന്റ്

6
0

Source :- SIRAJLIVE NEWS

ബി ഫാം കോഴ്‌സിന് കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിൽ ഒഴിവുള്ള അഞ്ച് സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്‌മെന്റ് ശനിയാഴ്ച രാവിലെ 11നും കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്‌മെന്റ് 26ന് രാവിലെ 11നും കോട്ടയം സർക്കാർ മെഡിക്കൽ കോളജിൽ ഒഴിവുള്ള രണ്ട് സീറ്റിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 28ന് രാവിലെ 11നും ആലപ്പുഴ സർക്കാർ ടി ഡി മെഡിക്കൽ കോളജിൽ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്‌മെന്റ് 29ന് രാവിലെ 11നും തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 30 ന് രാവിലെ 11നും അതത് മെഡിക്കൽ കോളജിലും നടത്തും.

ഈ കോളജുകളിൽ ഇനി വരുന്ന ഒഴിവുകൾ കൂടി അന്നേ ദിവസങ്ങളിൽ നടത്തുന്ന സ്പോട്ട് അലോട്ട്‌മെന്റ് മുഖേന നികത്തും.

അസ്സൽ രേഖകൾ, അസ്സൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമാണ് പരിഗണിക്കുക. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. വിവരങ്ങൾക്ക്: www.dme.kerala.gov.in.

എം ഫാം കോഴ്‌സ് സ്പോട്ട് അലോട്ട്‌മെന്റ്

2026-27 അധ്യയനവർഷത്തെ എം ഫാം കോഴ്‌സ് പ്രവേശനത്തിന് വിവിധ സർക്കാർ മെഡിക്കൽ കോളജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്‌മെന്റ് അതത് കോളജുകളിൽ നടത്തും. കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിലെ ഒഴിവുള്ള 13 സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്‌മെന്റ് ശനിയാഴ്ച രാവിലെ 11.30നും കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിലെ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്‌മെന്റ് 26ന് രാവിലെ 11.30നും തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ഒഴിവുള്ള 14 സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്‌മെന്റ് 30ന് രാവിലെ 11.30നും നടത്തും.

ഈ കോളജുകളിൽ ഇനി വരുന്ന ഒഴിവുകൾ കൂടി അതത് തീയതികളിൽ നടത്തുന്ന സ്പോട്ട് അലോട്ട്‌മെന്റിലൂടെ നികത്തും. അസ്സൽ രേഖകൾ- ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമേ പരിഗണിക്കൂ. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അന്നേദിവസം തന്നെ നിശ്ചിത ഫീസ് അടച്ച് പ്രവേശനം നേടണം. വിവരങ്ങൾക്ക്: www.dme.kerala.gov.in.

Content Highlights:The Directorate of Medical Education announced spot allotments for vacant BPharm and MPharm seats in Kerala government medical colleges starting this Saturday. Candidates must present original documents, TC, and pay fees immediately upon allotment. Updates are on www.dme.kerala.gov.in.