Home rss national malayalam പുതിയ വാർത്ത ബെംഗളൂരുവില്‍ എസ് ഐ ആറിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ ധ്രുവ് റാഠിയും

ബെംഗളൂരുവില്‍ എസ് ഐ ആറിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ ധ്രുവ് റാഠിയും

4
0

Source :- SIRAJLIVE NEWS

ബെംഗളൂരു | ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ വ്യാഴാഴ്ച നടക്കുന്ന എസ് ഐ ആര്‍ വിരുദ്ധ പ്രതിഷേധത്തില്‍ രാഷ്ട്രീയ നിരീക്ഷകന്‍ ധ്രുവ് റാഠി പങ്കെടുക്കും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധ്രുവ് റാഠി ഇക്കാര്യം അറിയിച്ചത്.

നടന്‍ പ്രകാശ് രാജ്, സി ജെ പി സ്ഥാപകനായ അഭിജീത് ദീപ്കെ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച  വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘സേവ് വോട്ട്, സേവ് ഡെമോക്രസി’ എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വ്യാഴാഴ്ചത്തെ പ്രതിഷേധത്തില്‍ മുഖ്യാതിഥിയായി ധ്രുവ് റാഠി എത്തുമെന്ന് പ്രകാശ് രാജും നേരത്തെ വീഡിയോയിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധ്രുവും താന്‍ ബെംഗളൂരുവിലെത്തുമെന്ന് സ്ഥിരീകരിച്ച് വീഡിയോ പങ്കുവെച്ചത്.

അതേസമയം അതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോക്രോച്ച് ജനതാ പാര്‍ട്ടി  ബെംഗളൂരുവില്‍ ചപ്പല്‍ പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്.

Content Highlights: Political commentator Dhruv Rathee confirmed he will attend the anti-SIR protest at Bengaluru Freedom Park on Thursday. Actor Prakash Raj and CJP founder Abhijit Deepke will also join the rally themed Save Vote, Save Democracy. Meanwhile, Cockroach Janata Party is organizing a chappal protest.