Home LATEST NEWS malyalam പുതിയ വാർത്ത മദ്യനികുതിയില്‍ ഇളവ്: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിലൂടെ സര്‍ക്കാര്‍ അഴിമതി സ്ഥിരീകരിച്ചുവെന്ന് സി പി എം

മദ്യനികുതിയില്‍ ഇളവ്: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിലൂടെ സര്‍ക്കാര്‍ അഴിമതി സ്ഥിരീകരിച്ചുവെന്ന് സി പി എം

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | മദ്യനികുതിയില്‍ ഇളവ് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതില്‍ നിന്ന് പ്രതിപക്ഷത്തെ വിലക്കിയതിനെതിരെ സി പി എം. ഇത്തരമൊരു നിലപാടിലൂടെ യു ഡി എഫ് സര്‍ക്കാര്‍ അഴിമതി സ്ഥിരീകരിച്ചിരിക്കുകയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിച്ചു. കുത്തക മദ്യക്കമ്പനികളെ സഹായിക്കുന്ന നിലയില്‍ സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളിയും അഴിമതിയും മറയ്ക്കാനാണ് നോട്ടീസ് അവതരണത്തെ പോലും തടയുന്നതെന്ന് സി പി എം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തില്‍ നടന്ന ശതകോടികളുടെ അഴിമതിയാണ് പുറത്തുവന്നിരിക്കുന്നത്. കുത്തക കമ്പനിക്ക് 131 ശതമാനം നികുതിയിളവാണ് സര്‍ക്കാര്‍ നല്‍കിയത്. സംസ്ഥാനത്ത് മദ്യമൊഴുക്കാനും യുവാക്കളേയും വിദ്യാര്‍ഥികളെയുമെല്ലാം ഇതിന് അടിമകളാക്കാനും ഇതിലൂടെ മദ്യക്കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കിക്കൊടുക്കാനുമാണ് യു ഡി എഫ് ശ്രമം. ഇന്ധന വില കുത്തനെ കൂട്ടിയപ്പോള്‍ ലഭിക്കുന്ന അധിക വരുമാനത്തില്‍ നിന്ന് അര ശതമാനം നികുതിയെങ്കിലും ഒഴിവാക്കി പൊതുജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അപ്പോഴാണ് കുത്തക കമ്പനികള്‍ക്കായി വന്‍ ഇളവുകള്‍ നല്‍കുന്നത്.

അടിയന്തര പ്രമേയം അനുവദിച്ചാല്‍ മദ്യ വിഷയത്തില്‍ യു ഡി എഫിലും മന്ത്രിസഭയിലും നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസം പുറത്തുവരുമായിരുന്നു. ഇത് തടയാനാണ് സ്പീക്കര്‍ ശ്രമിച്ചതെന്നും പ്രസ്താവനയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണം ‘സഭാ ടി വി’യില്‍ നിന്ന് പോലും നീക്കുന്ന സമീപനമാണുണ്ടായത്. നിയമസഭയുടെ ചരിത്രത്തിലെ തന്നെ തീരാക്കളങ്കമാണിത്. നിയമസഭയില്‍ വിലക്കുകയും വെട്ടിമാറ്റുകയിമൊക്കെ ചെയ്താലും കേരളത്തിന്റെ തെരുവുകളില്‍ ഈ ചോദ്യം നിരന്തരമായി ഉയര്‍ത്തപ്പെടുക തന്നെ ചെയ്യുമെന്നും സി പി എം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ സ്വീകരിക്കുന്ന അതേ ജനാധിപത്യ വിരുദ്ധ നടപടികളാണ് കേരളത്തിലും യു ഡി എഫ് അനുവര്‍ത്തിക്കുന്നത്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രധാനപ്പെട്ട വിഷയങ്ങളില്‍ വന്ന അടിയന്തര പ്രമേയങ്ങളെല്ലാം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്ന യു ഡി എഫ് രാജ്യത്തിനാകമാനം മാതൃകയായ കേരളത്തിന്റെ ജനാധിപത്യ സംസ്‌കാരത്തെ തകര്‍ക്കുകയാണ് ചെയ്തത്. ബജറ്റ് പോലും കുത്തകകള്‍ക്കുള്ള പരവതാനിയാക്കി മാറ്റുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.

Content Highlights:
The CPM alleged that the Kerala government confirmed its corruption by denying permission for an adjournment motion on liquor tax relief. Opposition leaders claimed the tax concession was a favor to the liquor lobby. The assembly witnessed heated arguments before the opposition staged a walkout.