Home rss national malayalam പുതിയ വാർത്ത മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കൈക്കൂലി ആരോപണം നിഷേധിച്ച് റിപ്പോര്‍ട്ട്

മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കൈക്കൂലി ആരോപണം നിഷേധിച്ച് റിപ്പോര്‍ട്ട്

5
0

Source :- SIRAJLIVE NEWS

മലപ്പുറം| മലപ്പുറത്തെ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തലിയുടെ ആത്മഹത്യയില്‍ കൈക്കൂലി ആരോപണം നിഷേധിച്ച് അന്വേഷണ റിപ്പോര്‍ട്ട്. ഗതാഗത സെക്രട്ടറി ടി വി അനുപമയാണ് റിപ്പോര്‍ട്ട് കൈമാറിയത്. കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലെന്നാണ്
റിപ്പോര്‍ട്ടിലുള്ളത്.

നിയമ വിരുദ്ധമായ മൂന്ന് മോഡിഫിക്കേഷനാണ് ഓട്ടോയിലുണ്ടായിരുന്നത്. അന്ന് തന്നെ ഫിറ്റ്‌നസ് നിരസിച്ചു അപേക്ഷ തള്ളിയിരുന്നു. ബന്ധപെട്ട ഫോമില്‍ രേഖപ്പെടുത്തണമായിരുന്നു.

എന്നാല്‍ എ എം വി ഐ പ്രേം കുമാര്‍ മോഡിഫിക്കേഷന്‍ മാറ്റി കൊണ്ട് വരാന്‍ നിര്‍ദേശം നല്‍കി വിട്ടയക്കുകയായിരുന്നു. പിന്നീട് വാഹനം ടെസ്റ്റിനായി കൊണ്ട് വന്നില്ല. നടപടി ക്രമങ്ങളില്‍ വീഴ്ച്ച വരുത്തിയതിന് പ്രേം കുമാരിനോട് വിശദീകരണം തേടും.

Content Highlights:
An official inquiry report submitted by Transport Secretary TV Anupama denied bribery allegations regarding Malappuram auto driver Shoukat Ali’s suicide. The report stated the auto had three illegal modifications which led to initial fitness rejection. Explanation will be sought from AMVI Prem Kumar for procedural lapses.