Home rss national malayalam പുതിയ വാർത്ത മെസി സന്ദര്‍ശന വിവാദം: സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ എസ് ഐ ടി

മെസി സന്ദര്‍ശന വിവാദം: സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ എസ് ഐ ടി

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെയും അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെയും കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജി എസ് ടി അടച്ചില്ലെന്ന ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സമിതി (എസ് ഐ ടി) രൂപവത്കരിച്ചു. കായികവകുപ്പ് സെക്രട്ടറി എന്‍ പ്രശാന്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ജി എസ് ടി ഡെപ്യൂട്ടി കമ്മീഷണര്‍ സി ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസന്വേഷിക്കുക.

റിപോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരായ ആരോപണമാണ് അന്വേഷിക്കുക. കമ്പനിയുടെ മൂലധന ഉറവിടം, രജിസ്ട്രേഷന്‍ എന്നിവയില്‍ അന്വേഷണമുണ്ടാകും. വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ബേങ്ക് അക്കൗണ്ടുകളും പരിശോധിക്കും. മറ്റു വകുപ്പുകളുടെ കൈവശമുള്ള രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കാനും സംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

സര്‍ക്കാരിന് ജി എസ് ടി നഷ്ടമുണ്ടാക്കിയെന്നും പൊതുമുതല്‍ സ്വകാര്യകമ്പനിയുടെ ലാഭത്തിനായി വിനിയോഗിച്ചെന്നുമുള്ള റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Content Highlights:
A Special Investigation Team has been constituted to probe the financial transactions related to Lionel Messi’s proposed visit to Kerala. The move follows allegations of financial irregularities surrounding the event’s organization. Authorities aim to clarify all monetary deals and administrative steps.