Home rss national malayalam പുതിയ വാർത്ത യു എ ഇയിൽ ക്യാമ്പിംഗ് സീസൺ; കർശന ജാഗ്രത പാലിക്കാൻ ആഹ്വാനം

യു എ ഇയിൽ ക്യാമ്പിംഗ് സീസൺ; കർശന ജാഗ്രത പാലിക്കാൻ ആഹ്വാനം

5
0

Source :- SIRAJLIVE NEWS

ഫുജൈറ| യു എ ഇയിൽ ക്യാമ്പിംഗ് സീസൺ ആരംഭിക്കാനിരിക്കെ, പ്രകൃതിഭംഗി നശിപ്പിക്കുന്ന തരത്തിലുള്ള ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഹൈക്കേഴ്സും ഔട്ട്ഡോർ വിദഗ്ധരും രംഗത്ത്. മലനിരകളിലും മരുഭൂമിയിലും തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ചില്ലുകഷണങ്ങളും വന്യജീവികൾക്കും സന്ദർശകർക്കും ഒരുപോലെ ഭീഷണിയാകുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

നൂതനമായ ക്യാമ്പിംഗ് കേന്ദ്രങ്ങളും പ്രകൃതി മനോഹരമായ സ്ഥലങ്ങളും സന്ദർശിക്കുമ്പോൾ ആളുകൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് ഈ രംഗത്തെ വിദഗ്ദർ വ്യക്തമാക്കി. മലനിരകൾ നഗരങ്ങളിലെ രാത്രിജീവിതത്തിന്റെ തുടർച്ചയല്ലെന്നും, അവിടത്തെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാൻ എല്ലാവർക്കും കടമയുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അനുമതിയില്ലാതെ സ്വകാര്യ ഭൂമിയിൽ ക്യാമ്പ് ചെയ്യുക, കർഷകരുടെ വഴികൾ തടസ്സപ്പെടുത്തുക, ഉച്ചത്തിൽ സംഗീതം വെക്കുക തുടങ്ങിയ പ്രവണതകൾ ഒഴിവാക്കണം. വഴികളിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ചില്ലുകഷണങ്ങളും കുട്ടികൾക്കും കാൽനടയാത്രക്കാർക്കും വലിയ അപകടമുണ്ടാക്കുന്നുണ്ട്. ഉല്ലാസയാത്രകളുടെ പേരിൽ പ്രകൃതിയുടെ ശാന്തത തകർക്കുന്ന രീതിയിലുള്ള ആഘോഷങ്ങളും മാലിന്യ നിക്ഷേപവും വർധിച്ചു വരികയാണ്. പ്രകൃതി എന്നത് എന്തുമാത്രം സ്വാതന്ത്ര്യമുള്ള ഒരു പാർട്ടി വേദിയല്ലെന്നും, മറിച്ച് ഉത്തരവാദിത്തത്തോടെ ആസ്വദിക്കേണ്ട ഒന്നാണ്.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കർശന നിയമങ്ങളും പിഴകളും നിലവിലുണ്ടെങ്കിലും വ്യക്തിപരമായ ബോധവത്കരണത്തിലൂടെ മാത്രമേ പ്രകൃതിയെ സംരക്ഷിക്കാൻ സാധിക്കൂ എന്ന് വിദഗ്ധർ ഓർമിപ്പിക്കുന്നു. ഫെഡറൽ നിയമപ്രകാരവും പ്രാദേശിക നിയമപ്രകാരവും നിയമലംഘനങ്ങൾ നടത്തുന്നവർക്ക് കനത്ത പിഴയാണ് ശിക്ഷയായി ലഭിക്കുക. നവംബറോടെ തണുപ്പുകാലം സജീവമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെയും വിദഗ്ധരുടെയും അഭ്യർഥന.

Content Highlights: Outdoor experts in the UAE have urged campers to act responsibly as the winter camping season begins. Leaving plastic waste and glass in mountains and deserts poses severe risks to wildlife and visitors. Authorities warn that strict federal and local laws carry heavy fines for environmental violations.