Home LATEST NEWS malyalam പുതിയ വാർത്ത യു എസ്-ഇറാന്‍ ചര്‍ച്ചകള്‍; സഊദി-ബഹ്റൈന്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

യു എസ്-ഇറാന്‍ ചര്‍ച്ചകള്‍; സഊദി-ബഹ്റൈന്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

4
0

Source :- SIRAJLIVE NEWS

റിയാദ് | സഊദി അറേബ്യയിലെയും ബഹ്റൈനിലെയും വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. പുതിയ യു എസ്-ഇറാന്‍ വിഷയങ്ങളും മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും പിന്തുണക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും ശ്രമങ്ങളും ചര്‍ച്ചയായതായി സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

സമുദ്ര സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം സഊദി വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍-സയാനിയും ഊന്നിപ്പറഞ്ഞു. കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും പരസ്പര താത്പര്യമുള്ള നിരവധി വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ കൈമാറി.

ഇറാന്റെ പരമോന്നത നേതാവായിരുന്ന അന്തരിച്ച ആയത്തുല്ല അലി ഖമേനിയുടെ ഖബറടക്ക ചടങ്ങുകള്‍ക്ക് ശേഷം ജൂലൈ ഒമ്പതിന് ഇറാനും യു എസ് പ്രതിനിധികളും തമ്മിലുള്ള അടുത്ത കൂടിക്കാഴ്ച നടക്കുമെന്ന് ഖത്വര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Content Highlights:
Saudi Foreign Minister Prince Faisal bin Farhan met with his Bahraini counterpart Abdullatif bin Rashid Al-Zayani in Riyadh to discuss regional dynamics. The ministers focused heavily on the evolving US-Iran negotiation track and its impacts. They also reaffirmed the critical importance of safeguarding freedom of maritime navigation in the Arabian Gulf.