Home rss national malayalam പുതിയ വാർത്ത യു പി യില്‍ പഴയ വീട് തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു

യു പി യില്‍ പഴയ വീട് തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു

5
0

Source :- SIRAJLIVE NEWS

ലഖ്നൗ | ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ പഴക്കം ചെന്ന വീട് തകര്‍ന്ന് വീണ് ആറ് മരണം. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മഹുലിയിലുള്ള 100 വര്‍ഷം പഴക്കമുള്ള വീടാണ് തകര്‍ന്ന് വീണത്. ഇന്ന് രാവിലെയായിരുന്നു അപകടം. അപകടസമയം ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നതെന്നും ഇവരെല്ലാം ഉറങ്ങിക്കിടക്കെയാണ് കെട്ടിടം തകര്‍ന്നതെന്നും പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് ഉടനെ സ്ഥലത്തെത്തിയതായും രക്ഷാപ്രര്‍ത്തനം ആരംഭിച്ചതായും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Content Highlights:
Six family members including two children died after a 100-year-old house collapsed due to heavy rain in Uttar Pradesh. The tragedy occurred in Mahuli under Kotwali police station while the residents were asleep. Police immediately reached the spot to carry out rescue operations.