Home rss national malayalam പുതിയ വാർത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ ലഹരിക്കടത്ത് കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ ലഹരിക്കടത്ത് കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

5
0

Source :- SIRAJLIVE NEWS

കാസര്‍ഗോഡ് | യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ ലഹരിക്കടത്ത് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ചന്തേര ഇന്‍സ്‌പെക്ടര്‍ എം വി ഷിജുവിനെയാണ് സ്ഥലം മാറ്റിയത്. ചന്തേര എസ് ഐ വിഷ്ണു എസ് നായര്‍ക്കാണ് പകരം ചുമതല. മട്ടന്നൂരിലേക്കാണ് ഷിജുവിനെ മാറ്റിയത്.

മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ഒരാള്‍ മുഖ്യപ്രതിയായ കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കാത്തതില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് അന്വേഷ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. ശനിയാഴ്ച രാത്രിയാണ് ഇന്‍സ്‌പെകടമാര്‍ക്കുള്ള സ്ഥലമാറ്റ ഉത്തരവ് എത്തിയത്. പ്രതികളെ കസ്റ്റഡിയിന്‍ വിട്ടുകിട്ടാന്‍ തിങ്കളാഴ്ച ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കാനിരിക്കെയാണ് ഈ നീക്കം.

കാസര്‍കോട് കാലിക്കടവില്‍വെച്ച് പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശികളായ കെ എച്ച് മുഹമ്മദ് ഹുസൈന്‍ (28), പി എ അബ്ദുള്‍സലാം (27), പി എ അബ്ബാസ് (50) എന്നിവര്‍ ഏഴുലക്ഷം രൂപയിലേറെ വിലയുള്ള 139.29 ഗ്രാം എം ഡി എം എ യുമായി അറസ്റ്റിലായത്. ഹുസൈന്‍ ‘ടീം വി ഡി സതീശന്‍’ എന്ന സമൂഹമാധ്യമ പേജിന്റെ കോഓര്‍ഡിനേറ്ററും സതീശനുമായി ഏറെ വ്യക്തിബന്ധമുള്ള ആളുമാണെന്നാണ് ആരോപണം.

ലഹരി കേസില്‍ പിടിയിലായ പ്രതികള്‍ മുഖ്യമന്ത്രിക്ക് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ നിന്ന് മെറ്റ നീക്കം ചെയ്തിരുന്നതായും പിടിയിലായ പ്രതികള്‍ക്ക് മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധം ഉണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

Content Highlights:
Chandera Inspector MV Shiju was transferred amid the investigation into a major drug trafficking case involving Youth Congress figures. SI Vishnu S Nair has taken charge as the inquiry continues. Three individuals were previously arrested in Kalikadavu with 139 grams of MDMA worth lakh of rupees.